#Justiceforponnu|ചിറ്റാർ സംഭവം; വനപാലർക്കെതിരെ കുരുക്കുമുറുക്കി ക്രൈംബ്രാഞ്ച്; ഫോറസ്റ്റ് സ്റ്റേഷനിലെ രേഖകൾ തിരുത്തി

Last Updated:

സംഭവത്തിൽ വനം ജീവനക്കാർ പ്രതികളാകും.

പത്തനംതിട്ട: വനവകുപ്പിന്റെ കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ചിന്റെ നിർണായക കണ്ടെത്തൽ. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ രേഖകൾ വനപാലകർ തിരുത്തിയെന്നാണ് കണ്ടെത്തൽ. അതേസമയം ആരോപണ വിധേയർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി കെ രാജു വ്യക്തമാക്കി.
സംഭവ ദിവസം രാത്രി ഗുരുനാഥൻമൺ ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ ചിറ്റാറിലെത്തി ജനറൽ ഡയറി കൊണ്ടു പോയി. രേഖകൾ തിരുത്തിയ ശേഷം പുലർച്ച ഇവർ തന്നെ ഡയറി തിരിച്ചെത്തിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഇതോടെ കുടപ്പന സ്വദേശി മത്തായിയുടെ ദുരൂഹ മരണത്തിൽ വനം ഉദ്യോഗസ്ഥരുടെ കുരുക്ക് കൂടുതൽ മുറുകി. സംഭവത്തിൽ വനം ജീവനക്കാർ പ്രതികളാകും. വനംവകുപ്പ് നടത്തിയത് പരിധിവിട്ട നടപടികളാണെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.
advertisement
നിരീക്ഷണ ക്യാമറ നശിപ്പിച്ചെന്നാരോപിച്ചാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മത്തായിയെ പിടികൂടിയത്. ഇയാളെ പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
#Justiceforponnu|ചിറ്റാർ സംഭവം; വനപാലർക്കെതിരെ കുരുക്കുമുറുക്കി ക്രൈംബ്രാഞ്ച്; ഫോറസ്റ്റ് സ്റ്റേഷനിലെ രേഖകൾ തിരുത്തി
Next Article
advertisement
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
  • ഇന്ത്യയിലെ മികച്ച ഡിസൈൻ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ യൂസീഡ്, സീഡ് പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

  • 2026 ജനുവരി 18-ന് യൂസീഡ്, സീഡ് പരീക്ഷകൾ നടക്കും; കേരളത്തിൽ 27 പരീക്ഷാ കേന്ദ്രങ്ങൾ.

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31; പിഴ കൂടാതെ അപേക്ഷിക്കാം.

View All
advertisement