കണ്ണൂരില്‍ മൂന്ന് വയസുകാരനുമായി അമ്മ പുഴയിൽ ചാടി: യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചില്‍
- Published by:Sarika N
- news18-malayalam
Last Updated:
സ്കൂട്ടറിൽ എത്തിയ യുവതി കുഞ്ഞുമായി പുഴയിലേക്ക് ചാടുകയായിരുന്നു
കണ്ണൂര്‍: മൂന്നുവയസ്സുകാരനായ മകനുമായി പുഴയിൽ ചാടിയ യുവതി മരിച്ചു. വേങ്ങര സ്വദേശി എം.വി റീമയാണ് മരിച്ചത് . കുഞ്ഞിനായി അഗ്നിരക്ഷാ സേന തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 12.45 ഓടെയാണ് വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളിൽ നിന്നും മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. പോലീസ് രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്.
നിലവിൽ സ്കൂബ ടീമും പഴയങ്ങാടി പോലും സംഭവസ്ഥലത്തെത്തി വ്യാപകമായി പരിശോധന നടത്തി വരികയാണ്. ശക്തമായ മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയതെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. സാധിക്കുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
July 20, 2025 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരില്‍ മൂന്ന് വയസുകാരനുമായി അമ്മ പുഴയിൽ ചാടി: യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചില്‍