advertisement

Idukki Firing | 'ബീഫ് തീർന്നത് വഴക്കിന് കാരണമായി; പിന്നീട് തോക്കുമായി വന്ന് വെടിവെച്ചു'; തട്ടുകടയുടമ

Last Updated:

''രാത്രി പത്തരയോടെ ബീഫ് ആവശ്യപ്പെട്ടാണ് മാർട്ടിൻ കടയിലെത്തുന്നത്. എന്നാൽ ബീഫ് തീർന്നെന്ന് അറിയിച്ചതോടെ ഇയാൾ ബഹളമുണ്ടാക്കി. ഇത് കടയിൽ പാഴ്സൽ വാങ്ങാനെത്തിയ യുവാക്കൾ ചോദ്യം ചെയ്തു....''

ഇടുക്കി (Idukki) മൂലമറ്റത്ത് (Moolamattom) തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെയ്പ്പിന് പിന്നിൽ ബീഫ് തീർന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം. വെടിയുതിർത്ത ഫിലിപ്പ് മാർട്ടിനും സുഹൃത്തും കടയിലെത്തി ബഹളമുണ്ടാക്കിയെന്നും ബഹളം വെക്കരുതെന്ന് കടയിലെ മറ്റുള്ളവർ ആവശ്യപ്പെട്ടതോടെ ഇയാൾ പ്രകോപിതനായെന്നും തട്ടുകട ഉടമ സൗമ്യ പറഞ്ഞു.
''രാത്രി പത്തരയോടെ ബീഫ് ആവശ്യപ്പെട്ടാണ് മാർട്ടിൻ കടയിലെത്തുന്നത്. എന്നാൽ ബീഫ് തീർന്നെന്ന് അറിയിച്ചതോടെ ഇയാൾ ബഹളമുണ്ടാക്കി. ഇത് കടയിൽ പാഴ്സൽ വാങ്ങാനെത്തിയ യുവാക്കൾ ചോദ്യം ചെയ്തു. മാർട്ടിൻ പിന്നാലെ വീട്ടിൽ പോയി തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തോക്കുമായെത്തി തെറിവിളിയായിരുന്നു. വണ്ടി കുറേ തവണ കറക്കി. വെടിവെച്ചു. കടയിൽ നിന്ന് 200 മീറ്റർ മാറിയാണ് വെടിവെയ്പ്പ് നടന്നത്. ഒരാൾ കൊല്ലപ്പെട്ട വിവരം പിന്നീടാണ് അറിയുന്നത്''- കടയുടമ പറയുന്നു.
advertisement
മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. സുഹൃത്ത് പ്രദീപിന്റെ നില ഗുരുതരമാണ്. വെടിവയ്പിനിടെ ഇതുവഴി സ്കൂട്ടറിൽ വരുമ്പോഴാണു സനലിനു വെടിയേറ്റത്. കഴുത്തിൽ വെടിയുണ്ട തുളച്ചുകയറിയതാണു മരണകാരണമെന്നു പൊലീസ് വ്യക്തമാക്കി. ഫിലിപ്പ് മാര്‍ട്ടിനും സനലും തമ്മില്‍ മുന്‍പരിചയമില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
advertisement
നാട്ടുകാരെയെല്ലാം മുൾമുനയിൽ നിർത്തിയാണു പ്രതി വെടിവച്ചതെന്നും ശേഷം വാഹനത്തിൽ രക്ഷപ്പെട്ടെന്നും നാട്ടുകാർ പറയുന്നു. രക്ഷപ്പെടുന്നതിനിടെ മുട്ടത്തുവച്ചാണു ഇയാളെ കസ്റ്റഡിയിലെടുത്തത്. വിദേശത്തായിരുന്ന കുട്ടു എന്ന ഫിലിപ്പ് മാർട്ടിൻ (26) അടുത്തിടെയാണ് നാട്ടിൽ എത്തിയത്.‌
advertisement
അതേസമയം, പ്രതി ഫിലിപ്പ് മാർട്ടിൻ നാട്ടുകാര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചത് കൊല്ലന്‍ നിര്‍മിച്ചു നല്‍കിയ തോക്കെന്ന് കണ്ടെത്തി. 2014ല്‍ എടാട്ട് സ്വദേശിയായ കൊല്ലനാണ് തോക്ക് നല്‍കിയത്. തോക്കില്‍ ഒരേസമയം രണ്ടു തിര നിറയ്ക്കാന്‍ കഴിയുമെന്നാണ് സൂചന. പ്രതിയെ പിടികൂടുമ്പോള്‍ തോക്കില്‍ രണ്ടുതിര നിറച്ചിരുന്നു. രണ്ടുതിര പ്രതിയുടെ കൈവശവും കണ്ടെത്തി. പ്രതി ഫിലിപ്പ് മാർട്ടിൻ കാഞ്ഞാർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Idukki Firing | 'ബീഫ് തീർന്നത് വഴക്കിന് കാരണമായി; പിന്നീട് തോക്കുമായി വന്ന് വെടിവെച്ചു'; തട്ടുകടയുടമ
Next Article
advertisement
‘ഓപ്പറേഷൻ മ്യാവു’: പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ കൊച്ചിമെട്രോ സർവീസ് നിർത്തിവെച്ചു
‘ഓപ്പറേഷൻ മ്യാവു’: പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ കൊച്ചിമെട്രോ സർവീസ് നിർത്തിവെച്ചു
  • കൊച്ചിമെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവച്ചു

  • പൂച്ചയുടെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മൃഗസ്നേഹികളും റെസ്ക്യൂ ടീമും പ്രതിഷേധം നടത്തി

  • ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതോടെ പകരം വാഹനം ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുനഃരാരംഭിക്കും

View All
advertisement