HOME /NEWS /Kerala / 'വംശീയ വൈകാരിക പോസ്റ്റുകള്‍ ഇടുന്ന നേരം നമുക്ക് ഉപകാരമുള്ള വല്ലതും ഷെയർ ചെയ്യാം'; മുഹമ്മദ് സജാദ് IAS

'വംശീയ വൈകാരിക പോസ്റ്റുകള്‍ ഇടുന്ന നേരം നമുക്ക് ഉപകാരമുള്ള വല്ലതും ഷെയർ ചെയ്യാം'; മുഹമ്മദ് സജാദ് IAS

മുഹമ്മദ് സജാദ് ഐഎഎസ്

മുഹമ്മദ് സജാദ് ഐഎഎസ്

ആവശ്യത്തില്‍ കൂടുതല്‍ വിഭാഗീയത ഇപ്പോള്‍ തന്നെ ഉണ്ട്. ഇനി തെക്കും വടക്കും കൂടി താങ്ങാന്‍ വയ്യ. അവസാനം എല്ലാരേം ഒരുമിച്ച് തെക്കോട്ടെടുക്കേണ്ടി വരും.??

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: പ്രളയക്കെടുതിയിൽപ്പെട്ട മലബാറിലേക്ക് തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ നിന്നും സഹായം എത്തുന്നില്ലെന്ന പ്രചാരണത്തിനെതിരെ മുഹമ്മദ് സജാദ് ഐ.എ.എസ്.

    തിരുവനന്തപുരത്തു നിന്ന് വടക്കോട്ടുള്ള രണ്ടാമത്തെ ലോഡ് ശനിയാഴ്ച രാത്രി പുറപ്പെട്ടു. റിലീഫ് മെറ്റീരിയല്‍സ് എത്തിക്കുന്നതില്‍ തുടക്കത്തിലെ മെല്ലെ പോക്ക് മാറി വരുന്നുണ്ട്. മന്ദഗതിക്ക് പല കാരണങ്ങളുമുണ്ടാവാം. ഈദും വീക്കെന്‍ഡും കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി തുറക്കട്ടെ, കളക്ഷന്‍ ഒന്നു കൂടി ഫാസ്റ്റാവും. എന്നിട്ട് തീരുമാനിക്കാം തെക്കനെ ആദ്യം വേണോ മൂര്‍ക്കനെ ആദ്യം വേണോ എന്ന് .- സജാദ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

    തെക്കന്‍-മൂര്‍ഖന്‍ വംശീയ വൈകാരിക പോസ്റ്റുകള്‍ ഇടുന്ന നേരം നമുക്ക് ഉപകാരമുള്ള വല്ലതും ഷെയർ ചെയ്യാമെന്നും ആഹ്വാനം ചെയ്യുന്നു .

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    കുറിപ്പ് പൂർണരൂപത്തിൽ

    ഇങ്ങ് തെക്ക്, തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ നേരിട്ടാണ് കളക്ഷന് മുന്‍കൈയ്യെടുക്കുന്നത്. വടക്കോട്ടുള്ള രണ്ടാമത്തെ ലോഡ് ഇന്ന് രാത്രി പുറപ്പെട്ടു കഴിഞ്ഞു. മേയര്‍ മുതല്‍ സന്നദ്ധ സംഘടനകളും കോര്‍പ്പറേഷന്‍ ജീവനക്കാരും, സിവില്‍ സര്‍വീസ് ജേതാക്കളും വിദ്യാര്‍ത്ഥികളുമടക്കമുള്ള വോളണ്ടിയര്‍മാര്‍ രാത്രിയും സജീവമാണ്.

    ഇന്ന് (ഞായര്‍) പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കവളപ്പാറയിലേക്കു നേരിട്ടുള്ള കളക്ഷന്‍ നടക്കുന്നു.

    കൊല്ലത്ത് കളക്ടറുടെ നേതൃത്വത്തില്‍ എല്ലാ താലൂക്കിലും കളക്ഷന്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. സ്വന്തമായി ഒരുപാട് ക്യാംപുകളുള്ള ആലപ്പുഴയിലുമുണ്ട് വടക്കന്‍ ജില്ലകള്‍ക്കു വേണ്ടിയുള്ള കളക്ഷന്‍ സെന്റര്‍. പലയിടത്തും വിദ്യാര്‍ത്ഥികളും സാധാരണക്കാരുമടക്കം കൈ മെയ് മറന്നിറങ്ങുന്നുണ്ട്.

    റിലീഫ് മെറ്റീരിയല്‍സ് എത്തിക്കുന്നതില്‍ തുടക്കത്തിലെ മെല്ലെ പോക്ക് മാറി വരുന്നുണ്ട്. മന്ദഗതിക്ക് പല കാരണങ്ങളുമുണ്ടാവാം. അത് തിരഞ്ഞു തെക്കോട്ട് നോക്കണ്ട. ഈദും വീക്കെന്‍ഡും കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി തുറക്കട്ടെ, കളക്ഷന്‍ ഒന്നു കൂടി ഫാസ്റ്റാവും.

    എന്നിട്ട് തീരുമാനിക്കാം തെക്കനെ ആദ്യം വേണോ മൂര്‍ക്കനെ ആദ്യം വേണോ എന്ന് .

    തെക്കും വടക്കും നടുവിലുമൊക്കെ ജീവിച്ചിട്ടുണ്ട്. തെക്കരും വടക്കരും തമ്മിലുള്ള പ്രധാന വ്യത്യാസം തെക്കര്‍ മൂക്കിലൂടെ ശ്വാസമെടുക്കുമ്പോള്‍ വടക്കര്‍ മൂക്കിലൂടെ ശ്വാസം വിടുന്നു എന്നുള്ളതാണ്. വേറെ കാര്യമായ വ്യത്യാസമൊന്നും കണ്ടിട്ടില്ല. എല്ലാടത്തും ചോരയും നീരുമുള്ള മനുഷ്യമ്മാരും മനുഷ്യത്തികളും തന്നെയാണ്.

    അതു കൊണ്ട് തെക്കന്‍-മൂര്‍ഖന്‍ വംശീയ വൈകാരിക പോസ്റ്റുകള്‍ ഇടുന്ന നേരം നമുക്ക് ഉപകാരമുള്ള വല്ലതും share ചെയ്യാം .

    #Unitedwestanddividedwefall#

    N:B ആവശ്യത്തില്‍ കൂടുതല്‍ വിഭാഗീയത ഇപ്പോള്‍ തന്നെ ഉണ്ട്. ഇനി തെക്കും വടക്കും കൂടി താങ്ങാന്‍ വയ്യ. അവസാനം എല്ലാരേം ഒരുമിച്ച് തെക്കോട്ടെടുക്കേണ്ടി വരും.??

    Also Read പ്രളയക്കെടുതിക്കിടെ അവധിയിൽ പോയി; തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടി വിവാദത്തിൽ

    First published:

    Tags: Flood in kerala, Flood kerala, Heavy rain, Heavy rain in kerala, Kerala flood, Pinarayi vijayan, Rain, Rain alert