'മീര' പരാമർശം: ബൽറാമിനെതിരേ രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി

Last Updated:

'സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണം'

തിരുവനന്തപുരം: വി ടി ബൽറാം എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ബൽറാമിനോട് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. കെ ആർ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ല. അധിക്ഷേപസ്വരത്തിൽ പൊതുപ്രവർത്തകർ സംസാരിക്കുന്നത് നല്ല ലക്ഷണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ന്യൂസ് 18 കേരളത്തിലെ വരികൾക്കിടയിൽ എന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
  • കെ ആർ മീര കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിച്ചയാളാണെന്ന് പറഞ്ഞ മുല്ലപ്പള്ളി, ബൽറാമിന്റെ എകെജി വിരുദ്ധ പരാമർശം തനിക്ക് വേദനയുണ്ടാക്കിയെന്നും വ്യക്തമാക്കി. സോഷ്യൽമീഡിയക്ക് കോഡ് ഓഫ് കോണ്ടക്ട് വേണമെന്നാണ് തന്റെ നിലപാട്. കോൺഗ്രസ് അനുഭാവികളുള്ള ഗ്രൂപ്പുകൾ പോലും ആരോഗ്യപരമായ വിമർശനമല്ല നടത്തുന്നത്. സോഷ്യൽമീഡിയയിൽ പ്രതികരണം നടത്തുന്നവരെ നാട്ടിൽ രാഷ്ട്രീയപ്രവർത്തനത്തിന് കിട്ടുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
    advertisement
    മലയാളം വാർത്തകൾ/ വാർത്ത/Kerala/
    'മീര' പരാമർശം: ബൽറാമിനെതിരേ രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി
    Next Article
    advertisement
    'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
    'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
    • വിശാഖപട്ടണത്ത് 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

    • ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമായ ഈ എഐ ഹബ്ബ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തും.

    • പദ്ധതിയുടെ ഭാഗമായി 2026-2030 കാലയളവില്‍ ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

    View All
    advertisement