സുധാകരന്‍റെ പരാമർശത്തിൽ വിഷമമുണ്ടെന്ന് മുല്ലപ്പള്ളി; വിഷമം വി.എസിനെ അറിയിച്ചു

Last Updated:

വി.എസിന്‍റെ തൊണ്ണൂറ്റിയാറാം ജന്മദിനത്തോട് അനുബന്ധിച്ച് ആശംസകള്‍ അറിയിക്കാന്‍ ഫോണ്‍ ചെയ്യുന്നതിനിടെ ആയിരുന്നു മുല്ലപ്പള്ളിയുടെ ഖേദപ്രകടനം.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പ്രായത്തെ അധിക്ഷേപിച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്‍റെ പരാമര്‍ശത്തില്‍ വിഷമമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും മുല്ലപ്പള്ളി വി.എസിനെ അറിയിച്ചു.
വി.എസിന്‍റെ തൊണ്ണൂറ്റിയാറാം ജന്മദിനത്തോട് അനുബന്ധിച്ച് ആശംസകള്‍ അറിയിക്കാന്‍ ഫോണ്‍ ചെയ്യുന്നതിനിടെ ആയിരുന്നു മുല്ലപ്പള്ളിയുടെ ഖേദപ്രകടനം. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു വി.എസിന്‍റെ പ്രായത്തെ അധിക്ഷേപിച്ച് കെ.സുധാകരന്‍ പരാമര്‍ശം നടത്തിയത്.
വറ്റിവരണ്ട തലയോട്ടിയിൽ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് രാജ്യം പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു വിവാദ പരാമര്‍ശം. തൊണ്ണൂറാം വയസില്‍ എടുക്കുക, നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സുധാകരന്‍റെ പരാമർത്തിനെതിരെ രൂക്ഷവിമർശനമായിരുന്നു സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്നത്.
advertisement
വി.എസിന്‍റെ പ്രായത്തെക്കുറിച്ച് പറയുന്ന സുധാകരന് 71 വയസായെന്ന കാര്യം മറക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഖേദപ്രകടവുമായി മുല്ലപ്പള്ളി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുധാകരന്‍റെ പരാമർശത്തിൽ വിഷമമുണ്ടെന്ന് മുല്ലപ്പള്ളി; വിഷമം വി.എസിനെ അറിയിച്ചു
Next Article
advertisement
Horoscope November 16| ബിസിനസ് യാത്ര നിങ്ങൾക്ക് ഗുണം ചെയ്യും; പുതിയൊരു വസ്തു വാങ്ങാനുള്ള ആഗ്രഹം സാധിക്കും: ഇന്നത്തെ രാശിഫലം അറിയാം
ബിസിനസ് യാത്ര നിങ്ങൾക്ക് ഗുണം ചെയ്യും; പുതിയൊരു വസ്തു വാങ്ങാനുള്ള ആഗ്രഹം സാധിക്കും: ഇന്നത്തെ രാശിഫലം 
  • ബിസിനസ് യാത്രകൾ ധനു രാശിക്കാർക്ക് ഗുണം ചെയ്യും, എന്നാൽ പ്രധാന രേഖകൾ മോഷ്ടിക്കപ്പെടാതിരിക്കാൻ ജാഗ്രത വേണം.

  • കുംഭം രാശിക്കാർക്ക് ഇന്ന് അഭിലാഷങ്ങൾ പൂർത്തിയാക്കാം, പക്ഷേ തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത വേണം.

  • മീനം രാശിക്കാർക്ക് ഇന്ന് മനസ്സ് ശാന്തമായിരിക്കും, ജോലിയിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

View All
advertisement