'മരണങ്ങളെ ആഘോഷമാക്കുന്ന പാർട്ടിയാണ് CPM; രക്തസാക്ഷികളുടെ പേരില്‍ ഫണ്ട് പിരിക്കാനാണ് താൽപര്യം': മുല്ലപ്പള്ളി രാമചന്ദ്രൻ

Last Updated:

അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. രണ്ട് സംഘങ്ങള്‍ നടത്തിയ അക്രമമാണ് തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ കൊലപാതകത്തില്‍ കാലാശിച്ചത്. ആ സംഭവുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല.

തിരുവനന്തപുരം: മരണങ്ങളെ ആഘോഷമാക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രക്തസാക്ഷികളുടെ പേരില്‍ പാര്‍ട്ടി ഫണ്ട് പിരിക്കുന്നതിലാണ് സി.പി.എമ്മിന് താൽപര്യം. ഓരോ മരണവും തീവ്രമായ ദുഖമാണ്. വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. ഈ കേസിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും അതുകൊണ്ട് വെഞ്ഞാറമുട് ഇരട്ടക്കൊലപാതകം സി.ബി.ഐയ്ക്ക് വിടാന്‍ കേരളസര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. രണ്ട് സംഘങ്ങള്‍ നടത്തിയ അക്രമമാണ് തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ കൊലപാതകത്തില്‍ കാലാശിച്ചത്. ആ സംഭവുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല. ഈ ദാരുണസംഭവത്തെ കെപിസിസി ശക്തമായി അപലപിക്കുന്നു. ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
You may also like:വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമെന്ന് മന്ത്രി ഇ.പി. ജയരാജൻ [NEWS]രണ്ടില അനുവദിക്കുന്നതിനെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലാവാസ [NEWS] ഏഴു വയസുകാരൻ പട്ടിണി മൂലം മരിച്ചു; മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ് അമ്മ [NEWS]
ഹിംസയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അക്രമികളെ എക്കാലവും സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. ബോംബ് നിർമാണം കുടില്‍ വ്യവസായമാക്കിയ പാര്‍ട്ടിയാണ് സി.പി.എം. അക്രമം സി.പി.എമ്മിന്റെ ശൈലിയാണ്. വ്യാജപ്രചരണം നടത്തുന്നത് സി.പി.എമ്മിന്റെ രീതിയാണ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ വീണുകിട്ടിയ അവസരമായിട്ടാണ് സി.പി.എം കാണുന്നത്. അതിന്റെ ഭാഗമാണ് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വ്യാപകമായി അക്രമം അഴിച്ചുവിടാനുള്ള സി.പി.എം നേതാക്കളുടെ ബോധപൂര്‍വ്വമായ ശ്രമമെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു.
advertisement
കഴിഞ്ഞദിവസം പി.എസ്.സി ആസ്ഥാനത്തിന് മുന്നില്‍ പട്ടിണിസമരം നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു പ്രകോപനവും ഇല്ലാതെ അക്രമിക്കുകയും സമരം അലങ്കോലപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തുടനീളം നൂറിലേറെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സി.പി.എം ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയാണ്. കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ഇരച്ചുകയറി നാശനഷ്ടം ഉണ്ടാക്കി. തൊടുപുഴയിലും ഇത് ആവര്‍ത്തിച്ചു. കോഴിക്കോട് കുണ്ടായിത്തോട് മുഹമ്മദ് അഹ്ദുറഹ്മാന്‍ വായനശാലയിലേക്ക് ബോംബെറിഞ്ഞു. നാദാപുരത്ത് മണ്ഡം കോണ്‍ഗ്രസ് ഓഫീസിനും ബോംബേറിഞ്ഞു. കേശവദാസപുരത്ത് ബോംബ് നിർമാണത്തിനിടെ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കണ്ണൂരിലും കോഴിക്കോടും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ അക്രമം സി.പി.എം അഴിച്ചുവിടുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മരണങ്ങളെ ആഘോഷമാക്കുന്ന പാർട്ടിയാണ് CPM; രക്തസാക്ഷികളുടെ പേരില്‍ ഫണ്ട് പിരിക്കാനാണ് താൽപര്യം': മുല്ലപ്പള്ളി രാമചന്ദ്രൻ
Next Article
advertisement
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
  • ദിലീപിന്റെ സഹോദരി മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് സ്വകാര്യത ലംഘിച്ചതായി പോലീസിൽ പരാതി നൽകി

  • റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി

  • ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി

View All
advertisement