'ആത്മാഭിമാനമുളള സ്ത്രീ ഒരിക്കല്‍ ഇരയായാല്‍ മരിക്കും; അല്ലെങ്കില്‍ പിന്നീട് ആവര്‍ത്തിക്കാതെ നോക്കും': പീഡനത്തെക്കുറിച്ച് മുല്ലപ്പള്ളി

Last Updated:

സർക്കാർ മുങ്ങിച്ചാകാൻ പോകുമ്പോൾ അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ട എന്നായിരുന്നു വാക്കുകൾ

തിരുവനന്തപുരം: സോളാർ വിവാദവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന വിവാദത്തിൽ. തിരുവന്തപുരത്ത് യുഡിഎഫ് സംഘടിപ്പിച്ച വഞ്ചനാദിനാചരണത്തോടനുബന്ധിച്ച് സംസാരിക്കവെ പീഡനത്തെ സംബന്ധിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദത്തിലായിരിക്കുന്നത്. സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.
സർക്കാർ മുങ്ങിച്ചാകാൻ പോകുമ്പോൾ അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ട എന്നായിരുന്നു വാക്കുകൾ. അവരുടെ കഥ കേരളം കേട്ടുമടുത്തതാണെന്ന് പറഞ്ഞ മുല്ലപ്പള്ളി, 'ഒരു സ്ത്രീയെ ഒരു തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അത് പീന്നീട് ആവര്‍ത്തിക്കില്ല. ആത്മാഭിമാനമുളള സ്ത്രീ ഒരിക്കല്‍ ഇരയായാല്‍ മരിക്കും,അല്ലെങ്കിൽ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്..  പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നു എന്ന്  വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിരിക്കുന്നത്.' എന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍
advertisement
പ്രസ്താവന വിവാദമായതോടെ അതേചടങ്ങിൽ വച്ചുതന്നെ അദ്ദേഹം ഖേദപ്രകടനവും നടത്തിയിരുന്നു. ആർക്കെങ്കിലും എതിരായിട്ടുള്ള പരാമർശമല്ല എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം നിർവ്യാജം ഖേദം പ്രകടിപ്പിച്ചത്. സർക്കാര്‍ രക്ഷപ്പെടാൻ കച്ചിത്തുരുമ്പ് അന്വേഷിച്ചു നടക്കുകയാണ് ആ പതനത്തിന്‍റെ ആഴം തെളിയിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും മറ്റുള്ള വ്യാഖ്യാനങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നുമായിരുന്നു പ്രതികരണം.
അതേസമയം മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്നാണ് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ഒരു മാധ്യമത്തോട് സംസാരിക്കവെ അറിയിച്ചത്. അദ്ദേഹത്തിന്‍റെ ഖേദപ്രകടനം വെറും പൊള്ളയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. നേരത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി നടത്തിയ ചില പരാമർശങ്ങളും വിവാദം സൃഷ്ടിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആത്മാഭിമാനമുളള സ്ത്രീ ഒരിക്കല്‍ ഇരയായാല്‍ മരിക്കും; അല്ലെങ്കില്‍ പിന്നീട് ആവര്‍ത്തിക്കാതെ നോക്കും': പീഡനത്തെക്കുറിച്ച് മുല്ലപ്പള്ളി
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement