കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന ഒരു സ്ത്രീയെ വ്യക്തിപരമായി ആക്രമിക്കുന്നതാണോ കോണ്‍ഗ്രസിന്‍റെ സംസ്കാരം.. അങ്ങനെയാണെങ്കിൽ അത് തീർത്തും നാണക്കേടാണ്
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമർശനവുമായി സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി നടത്തിയ 'കോവിഡ് റാണി'എന്ന പരാമർശം വിവാദം ഉയർത്തിയ സാഹചര്യത്തിലാണ് ബൃന്ദയുടെ പ്രതികരണം.
'കെ.കെ.ശൈലജയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റെ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ സ്ത്രീ വിരുദ്ധവും അധിക്ഷേപരവുമായ പ്രസ്താവനയെ കടുത്ത ഭാഷയിൽ അപലപിക്കുന്നു' എന്നാണ് വീഡിയോ സന്ദേശത്തിൽ ബൃന്ദ കാരാട്ട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ കോവിഡ് പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന ആഗോളതലത്തിൽ ഇതിന്‍റെ പേരിൽ പ്രശംസ നേടിയ ആരോഗ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് മുല്ലപ്പള്ളി നടത്തിയത്.' എന്നാണ് ഇവർ ആരോപിക്കുന്നത്.TRENDING:'വൈറസിനെ അതിജീവിക്കാം; വിശപ്പിനെ പറ്റില്ല': കുടുംബം പുലർത്താൻ കോവിഡ് രോഗികളുടെ സംസ്കാരചടങ്ങ് ഏറ്റെടുത്ത് യുവാവ് [NEWS] India- China Faceoff | ഗാൽവൻ നദിയ്ക്ക് കുറുകെ ഇന്ത്യ പാലം നിർമാണം പൂർത്തിയാക്കിയെന്ന് റിപ്പോർട്ട് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]'കേരളത്തിന്‍റെ ആരോഗ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ ലോകം മുഴുവൻ പ്രശംസിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ താത്പ്പര്യങ്ങളെയാണ് അവർ പ്രതിനിധീകരിക്കുന്നത്. മറ്റൊരു പാർട്ടിയിൽ നിന്നാണെങ്കിൽ പോലും സ്വന്തം സംസ്ഥാനത്ത് നിന്നുള്ള ഒരു വനിതാ മന്ത്രി ഇത്തരത്തിൽ പ്രശംസകൾ നേടുമ്പോഴാണ് മുല്ലപ്പള്ളി ഇത്തരത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത്. ഇത് നാണക്കേടാണ്.. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന ഒരു സ്ത്രീയെ വ്യക്തിപരമായി ആക്രമിക്കുന്നതാണോ കോണ്‍ഗ്രസിന്‍റെ സംസ്കാരം.. അങ്ങനെയാണെങ്കിൽ അത് തീർത്തും നാണക്കേടാണ്.. കെ.കെ.ശൈലജയെ മാത്രമല്ല രാജ്യത്തെ മുഴുവൻ സ്ത്രീകളെയുമാണ് അദ്ദേഹം അപമാനിച്ചിരിക്കുന്നത്.. ഏറ്റവും കുറഞ്ഞ പക്ഷം പരസ്യമായി മാപ്പു പറയാനെങ്കിലും മുല്ലപ്പള്ളി തയ്യാറാകണമെന്നും ബൃന്ദ ആവശ്യപ്പെട്ടു.
നിപ രാജകുമാരി എന്ന് പേരെടുത്ത ശേഷം കോവിഡ് റാണിയാകാനാണ് കെ.കെ.ശൈലജ ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുന്നെങ്കിലും ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയാണ് മന്ത്രി അന്ന് കോഴിക്കോട്ട് ക്യാമ്പ് ചെയ്തത്. ഇപ്പോൾ കോവിഡ് റാണിയെന്ന പേരു നേടാനുള്ള ശ്രമത്തിലാണ്. പേരെടുക്കാനുള്ള പരിശ്രമം മാത്രമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നായിരുന്നു പ്രസ്താവന.
മുല്ലപ്പള്ളിയുടെ ഇത്തരമൊരു പ്രസ്താവനയുടെ പേരിൽ സോഷ്യൽ മീഡിയയിലടക്കം വിമർശനം ഉയരുന്നുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.