മുസ്ലീം ലീഗ് സ്ഥാനാർഥി ഇല്ലാത്തതിനാൽ കോട്ടയത്ത് സീറ്റ് വേണ്ട; 2030ൽ എരുമേലിയോ മുണ്ടക്കയമോ; ജോസഫ് ഗ്രൂപ്പും ഒരു സീറ്റ് ഉപേക്ഷിച്ചു

Last Updated:

മുന്നണിയിലെ രണ്ടു പാർട്ടികൾ ഓരോ സീറ്റ് തിരികെ നൽകുന്നതിനാൽ കോൺഗ്രസിന് 23 അംഗ കോട്ടയം ജില്ലാ പഞ്ചായത്തിൽ 16 സീറ്റ് മത്സരിക്കാൻ ലഭിക്കും

News18
News18
കോട്ടയം: വൈക്കത്ത് സ്ഥാനാർഥി ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പഞ്ചായത്തിൽ സീറ്റ് തിരിച്ചു നൽകാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. വൈക്കം സീറ്റ് കോൺഗ്രസിന് മടക്കി നൽകും. എന്നാൽ 2030 തദ്ദേശ തെരഞ്ഞെടുപ്പിൽ എരുമേലിയോ മുണ്ടക്കയമോ നൽകണം എന്ന് ഉപാധി വച്ചാണ് സീറ്റ് തിരികെ നൽകുന്നത്. ഇതോടെ കോൺഗ്രസ് 15 സീറ്റിലും, കേരള കോൺഗ്രസ് ജോസഫ് 8 സീറ്റിലും മത്സരിക്കാൻ ധാരണയായി.
എന്നാൽ ജോസഫ് ഗ്രൂപ്പിന് 7 സീറ്റ്‌ മാത്രമാകും കിട്ടുക. സംവരണ സീറ്റായ വെള്ളൂർ കോൺഗ്രസിന് നൽകാൻ ചർച്ചയിൽ ധാരണയായി. സംവരണ സ്ഥാനാർത്ഥികൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സീറ്റ് നൽകുന്നത്. തലനാട് സീറ്റിനായി അവസാനം വരെ ജോസഫ് ആവശ്യം ഉന്നയിച്ചെങ്കിലും കോൺഗ്രസ് വഴങ്ങിയിരുന്നില്ല. ഇടതുമുന്നണിയിൽ ജോസ് കെ മാണി വിഭാഗത്തിന് 9 സീറ്റ് നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ വാദം. അങ്ങനെ മുസ്ലിം ലീഗും ആകെ ലഭിച്ച വൈക്കം സീറ്റ് കോൺഗ്രസിന് മടക്കി നൽകുന്നതിനാൽ ജില്ലയിലെ 16 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ  മത്സരിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലീം ലീഗ് സ്ഥാനാർഥി ഇല്ലാത്തതിനാൽ കോട്ടയത്ത് സീറ്റ് വേണ്ട; 2030ൽ എരുമേലിയോ മുണ്ടക്കയമോ; ജോസഫ് ഗ്രൂപ്പും ഒരു സീറ്റ് ഉപേക്ഷിച്ചു
Next Article
advertisement
'ശബരീനാഥന്റെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും ഞാൻ കേള്‍ക്കില്ല; ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി': വി കെ പ്രശാന്ത്
'ശബരീനാഥന്റെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും ഞാൻ കേള്‍ക്കില്ല; ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി'
  • ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിനാണെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി.

  • സൗകര്യങ്ങൾ MLA ഹോസ്റ്റലിൽ ലഭ്യമായിട്ടും ജനങ്ങൾക്ക് എളുപ്പം ശാസ്തമംഗലത്ത് ഓഫീസ് തുടരുമെന്ന് പ്രശാന്ത്.

  • വാടക സംബന്ധിച്ച കാര്യങ്ങൾ നഗരസഭ തീരുമാനിക്കണമെന്നും മാർച്ച് 31 വരെ വാടക അടച്ചിട്ടുണ്ടെന്നും വി കെ പ്രശാന്ത്.

View All
advertisement