മെഷീനിൽകോണിക്ക് ഈ വലിപ്പം പോരാ കമ്മീഷാ; പരാതിയുമായി മുസ്ലിം ലീഗ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിഷയത്തിൽ നടപടിയുമായി മുന്നോട്ടുപോകുമെന്നും ലീഗ് നേതാക്കൾ
മുസ്‌ലിം ലീഗിന്റെ ചിഹ്നമായ കോണിയുടെ വലിപ്പം വോട്ടിങ് മെഷീനിൽ ചെറുതായിപ്പോയെന്നാണ് പരാതി. കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ പരിശോധന കേന്ദ്രത്തിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
വോട്ടിങ് മെഷീനിൽ രണ്ടാമതായാണ് കോണി ചിഹ്നം വരുന്നത്. എന്നാൽ കാഴ്ചയിൽ ചിഹ്നം ചെറുതാണെന്നും ഒരു വരപോലെ മാത്രമെ കാണുന്നുള്ളു എന്നും ലീഗ് നേതൃത്വം പരാതിപ്പെട്ടു. കാഴ്ചപരിമിതിയുള്ളവർക്ക് ചിഹ്നം ശരിയായി കാണാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
advertisement
വിഷയത്തിൽ നടപടിയുമായി മുന്നോട്ടുപോകുമെന്നും ലീഗ് നേതാക്കൾ പറഞ്ഞു. പരാതിയുണ്ടെങ്കിൽ ലീഗിന് കോടതിയെ സമീപിക്കണമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
December 06, 2025 2:53 PM IST


