'എനിക്ക് കണ്ണൂർ അങ്ങാടിയിൽ പറയാൻ കൊള്ളാത്തവ നമ്മുടെ കുട്ടികൾ പഠിക്കേണ്ടി വരില്ലല്ലോ?' അബ്ദുറഹിമാൻ രണ്ടത്താണി
- Published by:Rajesh V
- news18-malayalam
Last Updated:
''എനിക്ക് കണ്ണൂർ അങ്ങാടിയിൽ പറയാൻ കൊള്ളാത്തവ ഇനി നമ്മുടെ കുട്ടികൾ പഠിക്കേണ്ടി വരില്ലല്ലോ... ഈ വാചകങ്ങൾ പറയുന്നത് പോലും ലജ്ജാകരമെന്ന് കണ്ടെത്തി സമൂഹത്തെ ബോദ്ധ്യപ്പെ ടുത്തിയ മാധ്യമ സുഹൃത്തുക്കൾക്ക് നന്ദി''
മലപ്പുറം: മുസ്ലിംലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി കഴിഞ്ഞ ദിവസം കണ്ണൂരിലെ പ്രതിഷേധ പരിപാടിക്കിടെ നടത്തിയ പ്രസംഗമാണ് വിവാദമായത്. വലിയ ചര്‍ച്ചയായിരുന്നു. പിന്തിരിപ്പന്‍ നിലപാട് എന്ന് ഒരു വിഭാഗം വിമർശിച്ചപ്പോൾ, പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ അപാകതകളാണ് ചൂണ്ടിക്കാട്ടിയതെന്ന് രണ്ടത്താണിയെ അനുകൂലിക്കുന്നവര്‍ മറുപടി നല്‍കി.
കൗമാരക്കാരെ ഇടകലര്‍ത്തിയിരുത്തി സ്വയംഭോഗം, സ്വവര്‍ഗരതി തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിച്ചാല്‍ സാംസ്‌കാരികമായ അധഃപതനം സംഭവിക്കുമെന്നാണ് രണ്ടത്താണി പറഞ്ഞത്. എന്നാല്‍ ഇല്ലാത്ത കാര്യങ്ങളാണ് മുസ്ലിം ലീഗ് നേതാവ് പ്രസംഗിച്ചത് എന്ന് ഇടതുപക്ഷം തുറന്നടിച്ചു. ഇപ്പോള്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.
രണ്ടത്താണിയുടെ കുറിപ്പിന്റെ പൂർണരൂപം
ഞാൻ കണ്ണൂരിൽ ചെയ്ത ഒരു പ്രസംഗം ഇന്നലെയും മിനിഞ്ഞാന്നുമായി മാധ്യമങ്ങൾ ആഘോഷിച്ചു.
advertisement
കുരുടൻ ആനയെ കണ്ടതു പോലെ
വണ്ണവും രൂപവും നോക്കി വാൽ ചൂലാണെന്നും കാലുകൾ തൂണുകളാണെന്നും കണ്ടെത്തി.
ആനയെ മാത്രം കണ്ടില്ല.
ക്ലാസ്സ് റൂമുകളിൽ പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് കുടുംബശ്രീ വഴി വിതരണം ചെയ്ത ഹാന്റ് ബുക്കിലെഴുതിയ വരികൾ ഞാൻ കണ്ണൂരിലെ തെരുവിൽ പറഞ്ഞപ്പോൾ തെരുവ് മലീമസമായെന്ന് വിദഗ്ദർ കണ്ടെത്തി.
ഏതായാലും ഈ മലീമസമായ ഏർപ്പാട് ഇനി കുട്ടികളെ പഠിപ്പിക്കണമെന്ന് ഇനി അദ്ധ്യാപകരോട് പറയില്ലെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.
ഞാനവിടെ പ്രസംഗിച്ചത് ഇതൊക്കെയാണെന്നറിയുക.
advertisement
പാഠ്യപദ്ധതി പരിഷ്ക്കരണത്തിനു ഞങ്ങൾ എതിരല്ല.
2013ൽ പരിഷ്ക്കരണം നടന്നിട്ടുണ്ട്.
പ്രൈമറി തലത്തിൽ ഇംഗ്ലീഷ് പഠനം അതിന്റെ ഭാഗമായിരുന്നു.
പഠന സമയമാറ്റം പുതിയപരിഷ്ക്കരണത്തിന്റെ ഭാഗമായി വന്ന നിർദ്ദേശമാണു.
അതി രാവിലെ തുടങ്ങി ഉച്ചക്ക് അവസാനിക്കുന്ന തൊഴിലിടങ്ങളുള്ള രാജ്യത്ത് രാവിലെ സ്കൂൾ പഠനം പ്രായോഗികമാണു.
എന്നാൽ 10 മണിക്ക് തുടങ്ങി 5 മണിക്ക് അവസാനിക്കുന്ന തൊഴിലിടങ്ങളുള്ള കേരളത്തിൽ 6 മണിക്ക് വീട്ടിൽ നിന്നിറങ്ങി 2 മണിക്ക് വീട്ടിൽ തിരിച്ചെത്തുന്ന കുട്ടിയെ അച്ചനും അമ്മയും ജോലിക്ക് പോകുന്ന വീട്ടിൽ ആരു സംരക്ഷിക്കും.
advertisement
മറ്റൊന്ന് യൂണി ഫോമാണു.
ഒരു തുണിയും ഒരു വർണ്ണവുമൊക്കെയാവാം
ധരിക്കുന്ന വസ്ത്രം മാന്യമായി ധരിക്കണമെന്നും പറയാം.
സിക്കുകാർക്ക് മതവിശ്വാസത്തിന്റെ പേരിൽ കൃപാൺ ധരിക്കാൻ ഭരണഘടനാവകാശമുള്ള രാജ്യത്ത് വിദ്യാർത്ഥിയുടെ വസ്ത്രവും
മത വിശ്വാസ്വാസത്തിനനുസൃതായാൽ അപകടമൊന്നും സംഭവിക്കില്ല.
കുരുന്നുകൾ ഒരുമിച്ചിരിക്കുന്നതിനേക്കാൾ പ്രധാനം അവരെ എന്തു പഠിപ്പിക്കണം എന്നതിനു കൂടിയുണ്ട് .
ഇതിനായി കുടുംബശ്രീ പുറത്തിറക്കിയ കൈപ്പുസ്തകത്തിലെ വരികളും നിർദ്ദേശങ്ങും ഞാൻ അവതരിപ്പിച്ചപ്പോൾ കണ്ണൂർ മലീമസമായ വാചകങ്ങളും നിർദ്ദേശങ്ങളുമാണു.
ഫാറൂഖ് കോളേജിൽ നടന്ന മാറു തുറക്കൽ സമരവും തൃശ്ശൂർ കോളേജിലെ
advertisement
അശ്ലീല പോസ്റ്റർ ചിത്രങ്ങളും എസ് എഫ് ഐ പ്രോൽസാഹിപ്പിച്ചത്
വിസ്മരിക്കാനാവില്ല
ലഹരിക്കെതിരെ പഠിപ്പിക്കാൻ മദ്യത്തെ പ്രോൽസാഹിപ്പിക്കുന്നവർക്കാവില്ല.
സർക്കാറിന്റെ മദ്യ നയം തിരുത്തുക തന്നെ വേണം.
ഇത്തരം വിഷയങ്ങൾക്ക് ഊന്നൽ നൽകി ഞാൻ ചെയ്ത പ്രസംഗം ജനങ്ങൾ കേൾക്കണ മെന്നുണ്ടായിരുന്നു.
മാധ്യമങ്ങൾ അത് ചർച്ചയാക്കിയത് കൊണ്ട് പൊതു ജനങ്ങൾക്ക് ഇത് ഉപകാര പ്രദമായി.
എനിക്ക് കണ്ണൂർ അങ്ങാടിയിൽ പറയാൻ കൊള്ളാത്തവ ഇനി നമ്മുടെ കുട്ടികൾ പഠിക്കേണ്ടി വരില്ലല്ലോ…
ഈ വാചകങ്ങൾ പറയുന്നത് പോലും ലജ്ജാകരമെന്ന് കണ്ടെത്തി സമൂഹത്തെ ബോദ്ധ്യപ്പെ ടുത്തിയ മാധ്യമ സുഹൃത്തുക്കൾക്ക് നന്ദി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2022 10:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എനിക്ക് കണ്ണൂർ അങ്ങാടിയിൽ പറയാൻ കൊള്ളാത്തവ നമ്മുടെ കുട്ടികൾ പഠിക്കേണ്ടി വരില്ലല്ലോ?' അബ്ദുറഹിമാൻ രണ്ടത്താണി