യു പ്രതിഭയ്ക്ക് എതിരായ പരാമർശത്തിൽ മുസ്ലിം ലീഗ് നേതാവ് ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി
- Published by:Rajesh V
- news18-malayalam
Last Updated:
സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനു ഐടി നിയമ പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്
ആലപ്പുഴ: കായംകുളം എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിഭയുടെയടക്കം പരാതിയിൽ കേസെടുത്ത കായംകുളം പോലീസാണ് ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടത്.
സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനു ഐടി നിയമ പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ഒരു സ്ത്രീയ്ക്ക് നേരെയും അധിക്ഷേപ പരാമർശം നടത്തുന്നത് ഭൂഷണമല്ലെന്നും ആ ഒരു സന്ദേശം പൊതുസമൂഹത്തിനു വരണമെന്നും പറഞ്ഞുകൊണ്ടാണ് അധിക്ഷേപ പരാമർശത്തിൽ പ്രതിഭ പരാതി നൽകിയത്. വ്യാപകമായി സൈബർ ആക്രമണം നേരിടുകയാണെന്നും സൈബർ ഇടത്തിൽ വ്യക്തിഹത്യ നേരിടുന്നുവെന്നും പ്രതിഭ നൽകിയ പരാതിയിൽ പറയുന്നു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന ഇർഷാദ്, യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ തിരഞ്ഞെടുപ്പു കൺവൻഷനിലായിരുന്നു പ്രതിഭയ്ക്ക് എതിരായ പരാമർശം നടത്തിയത്.
advertisement
'ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോഴാണു വാക്ചാതുരി കൊണ്ടും ശരീര അഴകു കൊണ്ടും അതു വിൽപനയ്ക്കു വച്ചു വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്'- എന്നായിരുന്നു പരാമർശം. സംഭവം വിവാദമായതിനു പിന്നാലെ ഇർഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. പരാമർശത്തിൽ ഇർഷാദ് ഖേദം പ്രകടിപ്പിച്ചിരുന്നു.
Summary: The Kayamkulam police have recorded the arrest of Irshad Chakkalassery, a local Muslim League leader, for making derogatory and sexist remarks against U. Prathibha, the sitting MLA and LDF candidate. He was later released on bail. During a UDF election convention for candidate M. Liju, Irshad reportedly claimed that the MLA was contesting the election relying on her "physical appearance and oratory skills" rather than her achievements as a representative.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kayamkulam,Alappuzha,Kerala
First Published :
Mar 27, 2026 8:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യു പ്രതിഭയ്ക്ക് എതിരായ പരാമർശത്തിൽ മുസ്ലിം ലീഗ് നേതാവ് ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി








