'പാർട്ടിയും സർക്കാരുമെല്ലാം പിണറായി വിജയൻ തന്നെ; ഇനി പുറത്തുപോകേണ്ടത് മുഖ്യമന്ത്രി': കെ പി എ മജീദ്

Last Updated:

പാർട്ടിക്കകത്തുള്ള ആഭ്യന്തര സംഘർഷത്തിന്റെ പ്രതിഫലനമാണ് കോടിയേരിയുടെ രാജി. ഇതിനു മുമ്പും അദ്ദേഹം ചികിത്സക്ക് പോയിട്ടുണ്ടെങ്കിലും സ്ഥാനമൊഴിഞ്ഞിരുന്നില്ലെന്നും കെ പി എ മജീദ് പറഞ്ഞു.

മലപ്പുറം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞത് വൈകിയുദിച്ച വിവേകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്. ഫേസ്ബുക്ക് പോസ്‌റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടിമുടി അഴിമതിയിൽ മുങ്ങിയ ഒരു സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ സെക്രട്ടറി നേരത്തെ രാജി വെക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മിന് യാതൊരു പിടിയുമില്ലാത്ത സർക്കാരാണിതെന്നും കോടിയേരി പേരിന് സെക്രട്ടറിയായി ഇരിക്കുകയാണെന്നും പാർട്ടിയും സർക്കാരുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
You may also like:'പുത്ര ചെയ്തികളുടെ പാപഭാരം പേറി കോടിയേരി സ്ഥാനമൊഴിഞ്ഞു'; ഇതൊന്നും പിണറായിക്ക് ബാധകമല്ലേയെന്ന് ശോഭ സുരേന്ദ്രൻ [NEWS]M Shivashankar | ഇഡിക്ക് പിന്നാലെ കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന ആരോപണം അസംബന്ധമെന്ന് കസ്റ്റംസ് [NEWS] 'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'; സിപിഎമ്മിനെ പരിഹസിച്ച് ടി.സിദ്ദിഖ് [NEWS]
പാർട്ടിക്കകത്തുള്ള ആഭ്യന്തര സംഘർഷത്തിന്റെ പ്രതിഫലനമാണ് കോടിയേരിയുടെ രാജി. ഇതിനു മുമ്പും അദ്ദേഹം ചികിത്സക്ക് പോയിട്ടുണ്ടെങ്കിലും സ്ഥാനമൊഴിഞ്ഞിരുന്നില്ലെന്നും കെ പി എ മജീദ് പറഞ്ഞു. എല്ലാ ആരോപണങ്ങളിലും മുഖ്യമന്ത്രിയാണ് പ്രതിസ്ഥാനത്തുള്ളത്. മുഖ്യമന്ത്രിയെ നിയന്ത്രിക്കാനാവാതെയാണ് കോടിയേരി സ്ഥാനമൊഴിയുന്നതെന്നും കോടിയേരി പറഞ്ഞു.
advertisement
കെ പി എ മജീദ് ഫേസ്ബുക്കിൽ കുറിച്ചത്,
'സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞത് വൈകിയുദിച്ച വിവേകമാണ്. അടിമുടി അഴിമതിയിൽ മുങ്ങിയ ഒരു സർക്കാറിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ സെക്രട്ടറി നേരത്തെ രാജിവെക്കേണ്ടതായിരുന്നു. കോടിയേരിയുടെ മകൻ തന്നെ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. സി.പി.എമ്മിന് യാതൊരു പിടിയുമില്ലാത്ത സർക്കാറാണിത്. കോടിയേരി പേരിന് സംസ്ഥാന സെക്രട്ടറിയായിരുന്നു. പാർട്ടിയും സർക്കാരുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. പാർട്ടിക്കകത്തുള്ള ഈ ആഭ്യന്തര സംഘർഷത്തിന്റെ പ്രതിഫലനമാണ് കോടിയേരിയുടെ രാജി. ഇതിനു മുമ്പും അദ്ദേഹം ചികിത്സക്ക് പോയിട്ടുണ്ടെങ്കിലും സ്ഥാനമൊഴിഞ്ഞിരുന്നില്ല.
advertisement
എല്ലാ ആരോപണങ്ങളിലും മുഖ്യമന്ത്രിയാണ് പ്രതിസ്ഥാനത്തുള്ളത്. മുഖ്യമന്ത്രിയെ നിയന്ത്രിക്കാനാവാതെയാണ് കോടിയേരി സ്ഥാനമൊഴിയുന്നത്. പകരം ചുമതലക്കാരനും പിണറായിയെ മറികടന്ന് ആ പാർട്ടിയിൽ ഒന്നും ചെയ്യാനില്ല. യഥാർത്ഥ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. പാർട്ടി സെക്രട്ടറിയെ മാറ്റിയതുകൊണ്ടു മാത്രം ഒന്നും സംഭവിക്കുന്നില്ല. ഇനി പുറത്തു പോകേണ്ടത് മുഖ്യമന്ത്രിയാണ്.'
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി അവധിക്ക് അപേക്ഷ നൽകുകയായിരുന്നു. പാർട്ടി ഇത് അംഗീകരിക്കുകയും അവധി അനുവദിക്കുകയും ചെയ്തു. പകരം സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന് നൽകുകയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് തനിക്ക് പകരക്കാരനായി എ വിജയരാഘവന്റെ പേര് നിർദ്ദേശിച്ചത്.
advertisement
മകൻ ബിനീഷ് കോടിയേരി കേസിൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയിൽ പ്രവേശിക്കാൻ അനുമതി ആവശ്യപ്പെടുകയായിരുന്നു. അവധി അനുവദിച്ച പോളിറ്റ് ബ്യൂറോ പകരം ചുമതല ആരെ ഏൽപ്പിക്കുമെന്ന് ചോദിച്ചപ്പോൾ കോടിയേരി തന്നെയാണ് വിജയരാഘവന്റെ പേര് നിർദ്ദേശിച്ചത്. ഇത് പാർട്ടി കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾ അംഗീകരിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാർട്ടിയും സർക്കാരുമെല്ലാം പിണറായി വിജയൻ തന്നെ; ഇനി പുറത്തുപോകേണ്ടത് മുഖ്യമന്ത്രി': കെ പി എ മജീദ്
Next Article
advertisement
കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപ് സിനിമ  പറക്കും തളിക യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി
കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപ് സിനിമ പറക്കും തളിക യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി
  • കെഎസ്ആർടിസി ബസിൽ ദിലീപ് നായകനായ സിനിമ പ്രദർശിപ്പിച്ചതിനെതിരെ യുവതി പ്രതിഷേധം രേഖപ്പെടുത്തി

  • യാത്രക്കാരിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി മറ്റ് സ്ത്രീകളും യാത്രക്കാരും രംഗത്തെത്തി സിനിമ നിർത്തി

  • യാത്രക്കാർക്ക് താൽപര്യമില്ലാത്ത സിനിമകൾ നിർബന്ധിച്ച് കാണിപ്പിക്കരുതെന്നു യുവതി അഭിപ്രായപ്പെട്ടു

View All
advertisement