തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
അഞ്ചുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍ (68), ചിറയിന്‍കീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 6.40 ഓടെയായിരുന്നു അപകടം.
മൈക്കിള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് സ്വദേശികളായ മൈക്കിള്‍, ജോസഫ്, ജിനു, അനു, സുജിത്ത് എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
ഇതും വായിക്കുക: 'മതംമാറാമെന്ന് സമ്മതിച്ചിട്ടും ക്രൂരത തുടർന്നു'; കോതമംഗലത്തെ 23കാരിയുടെ കുറിപ്പ് പുറത്ത്
അഞ്ചുതെങ്ങ് സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള കർമല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം. അഴിമുഖത്തുവെച്ച് ശക്തമായ തിരമാലയില്‍പെട്ട് വള്ളം മറിയുകയായിരുന്നു. മറിഞ്ഞ വള്ളം അരക്കിലോമീറ്ററോളം ഉള്‍ക്കടലിലേക്ക് ഒലിച്ചുപോയി.
advertisement
അപകടത്തില്‍ പരിക്കേറ്റ അനു ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ മുതലപ്പൊഴിയില്‍ ഉണ്ടാകുന്ന നാലാമത്തെ അപകടമാണിത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 12, 2025 6:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്