മുത്തൂറ്റ് തൊഴിൽ തർക്കം: മന്ത്രി നടത്തിയ ചർച്ച വീണ്ടും പരാജയം; സമരം തുടരുമെന്ന് CITU
Last Updated:
ചർച്ചയിൽ മാനേജ്മെന്റ് നിസഹകരണ മനോഭാവമാണ് പുലർത്തിയതെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ടി.പി. രാമകൃഷ്ണൻ വിളിച്ച ചർച്ച പരാജയപ്പെട്ടു. ശമ്പള വര്‍ധന വേണമെന്ന തൊളിലാളികളുടെ ആവശ്യം മനേജ്മെന്റ് അംഗീകരിക്കാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. സമവായ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം തുടരുമെന്ന് സി.ഐ.ടി.യു വ്യക്തമാക്കി.
മിനിമം ശമ്പളവുമായി ബന്ധപ്പെട്ട് തൊഴിലാളികൾ നൽകിയ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിൽ വിധി വരുന്നതു വരെ ശമ്പളത്തിൽ താൽക്കാലിക വർധന വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാൻ മാനേജ്മെന്റ് തയാറായില്ല. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
ചർച്ചയിൽ മാനേജ്മെന്റ് നിസഹകരണ മനോഭാവമാണ് പുലർത്തിയതെന്ന് മന്ത്രി പിന്നീട് വ്യക്തമാക്കി. സമരം ശക്തമാക്കിയാല്‍ കൂടുതല്‍ ശാഖകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന നിലപാടില്‍ നിന്നും പിന്നാക്കം പോകാൻ മനേജ്മെന്റും തയാറായില്ല.
വിഷയത്തില്‍ ഇനിയും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 18, 2019 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുത്തൂറ്റ് തൊഴിൽ തർക്കം: മന്ത്രി നടത്തിയ ചർച്ച വീണ്ടും പരാജയം; സമരം തുടരുമെന്ന് CITU


