വിധിയില്‍ സന്തോഷമുണ്ട്; ആഗ്രഹിച്ചത് സി.ബി.ഐ അന്വേഷണം: നമ്പി നാരായണന്‍
Last Updated:
തിരുവനന്തപുരം: കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. സി.ബി.ഐ അന്വേഷണമാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍നിന്നാണ് ഈടാക്കുന്നതെങ്കില്‍ അത് അവര്‍ക്കുള്ള ശിക്ഷയാണ്. സിബി മാത്യൂസാണ് കേസ് ഇത്തരത്തിലാക്കിയത്. എന്തുചെയ്താലും രക്ഷപ്പെടാം എന്ന പൊലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കുംമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, വിധിയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു സിബി മാത്യൂസ് പറഞ്ഞു. വിധി യുക്തിരഹിതമാണെന്നു മുന്‍ ഡിവൈഎസ്പി ജോഷ്വയും പറഞ്ഞു. നഷ്ടപരിഹാരക്കേസുകളിലൊന്നും താന്‍ എതിര്‍കക്ഷിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 14, 2018 1:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിധിയില്‍ സന്തോഷമുണ്ട്; ആഗ്രഹിച്ചത് സി.ബി.ഐ അന്വേഷണം: നമ്പി നാരായണന്‍







