കോഴിക്കോട്: പാർട്ടി പിളർത്തേണ്ടി വന്നാലും എഇടതു മുന്നണിക്കൊപ്പം ഉറച്ചു നിൽക്കാൻ എൻ.സി.പിയിലെ എ.കെ ശശീന്ദ്രൻ വിഭാഗത്തിൻ്റെ തീരുമാനം. എൻ.സി.പി ഇടതു മുന്നണി വിടാൻ ആലോചിച്ചിട്ടില്ലെന്ന് എ.കെ ശശീന്ദ്രൻ വാർത്താ ലേഖകരോട് പറഞ്ഞു. ഇടതു മുന്നണിയെ ക്ഷീണിപ്പിക്കുന്ന നടപടി എൻ.സി.പിയുടെ ഭാഗത്തു നിന്നുണ്ടാകില്ല. മുന്നണി മാറ്റം ഒരു ഘട്ടത്തിലും ആലോചിട്ടില്ലന്നും ശശീന്ദ്രൻ പറഞ്ഞു.
"പാലാ സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. ജോസ് കെ മാണി വിഭാഗത്തിന് സീറ്റുകൾ ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. അതിനെ മാനിക്കേണ്ടതാണ്. എൻസിപിയുടെ നാല് സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകുന്നതിനോട് യോജിപ്പില്ല. കഴിയുമെങ്കിൽ ഒരു സീറ്റുകൂടി തരപ്പെടുത്തുകയാണ് ലക്ഷ്യം"- എ കെ ശശീന്ദ്രൻ പറഞ്ഞു.
കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ടുകൊടുക്കുമോയെന്ന കാര്യം അറിയില്ല. തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളുണ്ട്. ചില വിട്ടുവീഴ്ച്ചകൾ വേണ്ടിവരുമെന്ന സൂചനയും ശശീന്ദ്രൻ നൽകുന്നുണ്ട്. പാലാ വിട്ടുനൽകേണ്ടി വന്നാലും മുന്നണി വിടില്ലെന്ന സൂചനയാണ് ശശീന്ദ്രൻ നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jose K Mani, Kerala local body Election 2020, Ldf, Mani c kappan, Ncp in kerala