നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Guidelines for Government Offices | സർക്കാർ ഓഫീസുകളിൽ കർശന നിയന്ത്രണം; പുതിയമാർഗ നിർദേശം പുറത്തിറക്കി

  Guidelines for Government Offices | സർക്കാർ ഓഫീസുകളിൽ കർശന നിയന്ത്രണം; പുതിയമാർഗ നിർദേശം പുറത്തിറക്കി

  ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ 50 ശ​​​ത​​​മാ​​​നം ര​​​ണ്ടാ​​​ഴ്ച​​​ക്കാ​​​ല​​​ത്തേ​​​ക്കും ബാ​​​ക്കി​​​യു​​​ള്ള 50 ശ​​​ത​​​മാ​​​നം അ​​​ടു​​​ത്ത ര​​​ണ്ടാ​​​ഴ്ച കാ​​​ല​​​ത്തേ​​​ക്കു​​​മാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ച്‌ റോ​​​സ്റ്റ​​​ര്‍ ത​​​യ്യാ​​​റാ​​​ക്കി പ്ര​​​വ​​​ര്‍​​​ത്തി​​​ക്ക​​​ണം

  സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

  സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

  • Share this:
   തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ​​​ര്‍​​​ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ​​​യും പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ര്‍​​​ധ സ​​​ര്‍​​​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​വ​​​ര്‍​​​ത്ത​​​നം ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച്‌ കൂ​​​ടു​​​ത​​​ല്‍ മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ള്‍ പുറത്തിറക്കി. ഓഫീസുകളിൽ നിയന്ത്രണം കൂടുതൽ കർശനമാക്കുന്നതാണ് പുതിയ മാർഗനിർദേശം ജൂ​​​ണ്‍ 30 വ​​​രെ​​​യാ​​​ണ് പു​​​തി​​​യ മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ള്‍ ബാ​​​ധ​​​കമാകുക.

   ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ 50 ശ​​​ത​​​മാ​​​നം ര​​​ണ്ടാ​​​ഴ്ച​​​ക്കാ​​​ല​​​ത്തേ​​​ക്കും ബാ​​​ക്കി​​​യു​​​ള്ള 50 ശ​​​ത​​​മാ​​​നം അ​​​ടു​​​ത്ത ര​​​ണ്ടാ​​​ഴ്ച കാ​​​ല​​​ത്തേ​​​ക്കു​​​മാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ച്‌ റോ​​​സ്റ്റ​​​ര്‍ ത​​​യ്യാ​​​റാ​​​ക്കി പ്ര​​​വ​​​ര്‍​​​ത്തി​​​ക്ക​​​ണം. ഓഫീസുകളിലെത്താത്തവർ വീട്ടിലിരുന്ന് ജോലി ചെയ്യണം. മീറ്റിങ്ങുകൾ ഓൺലൈൻ വഴി ചേരണം. മ​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​വും സ്ഥ​​​ല​​​സൗ​​​ക​​​ര്യ​​​വും പ്ര​​​വ​​​ര്‍​​​ത്ത​​​ന സ്വ​​​ഭാ​​​വ​​​വും പ​​​രി​​​ഗ​​​ണി​​​ച്ച്‌ ആളകലം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം ഓ​​​ഫീ​​​സ് മേ​​​ല​​​ധി​​​കാ​​​രി​​​ക്ക് ക്ര​​​മീ​​​ക​​​രി​​​ക്കാം. ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ സൂ​​​പ്പ​​​ര്‍​​​വൈ​​​സ​​​റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഹാ​​​ജ​​​രാ​​​കു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ അ​​​വ​​​രു​​​ടെ ചു​​​മ​​​ത​​​ല കൂ​​​ടാ​​​തെ മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​വും സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.

   ഓഫീസുകളില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന് ഒരു ഓഫീസറുടെ ക്യാബിന്‍ ഒന്നിലധികം പേര്‍ പങ്കിടാതിരിക്കാന്‍ ശ്രദ്ധിക്കണം. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമ്ബോള്‍ ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥരാല്‍ നിര്‍വഹിക്കപ്പെടുന്നുവെന്ന് മേലധികാരി ഉറപ്പാക്കണം. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം.

   നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കാ​​​ത്ത ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്കെ​​​തി​​​രെ വ​​​കു​​​പ്പ് മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ള്‍​​​ക്ക് അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാം. അ​​​വ​​​ശ്യ സ​​​ര്‍​​​വീ​​​സു​​​ക​​​ളാ​​​യ പ​​​ഞ്ചാ​​​യ​​​ത്ത്, വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​​​ത്ത​​​നം മു​​​ട​​​ങ്ങാ​​​തി​​​രി​​​ക്കാ​​​ന്‍ മു​​​ന്‍​​​ക​​​രു​​​ത​​​ല്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം.

   സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഓ​​​രോ വ​​​കു​​​പ്പി​​​ലെ​​​യും ക്ര​​​മീ​​​ക​​​ര​​​ണം വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രോ അ​​​വ​​​ര്‍ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​വ​​​രോ ന​​​ട​​​ത്ത​​​ണം. ഗ്രൂ​​​പ്പ് എ, ​​​ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ല്ലാ ദി​​​വ​​​സ​​​വും ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്ത​​​ണം.

   ക്രമീകരണത്തിന്റെ ഭാഗമായി ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാര്‍ മേലധികാരി ആവശ്യപ്പെടുമ്ബോള്‍ എത്തണം. മറ്റു ജില്ലകളില്‍ താമസിക്കുന്ന, കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ട, ജീവനക്കാര്‍ക്ക് സ്വന്തം ജില്ലയിലെ കളക്‌ട്രേറ്റ്, പഞ്ചായത്ത് ഓഫീസുകളില്‍ മാതൃവകുപ്പിന്റെ അനുമതിയോടെ റിപ്പോര്‍ട്ട് ചെയ്ത് ജോലി നിര്‍വഹിക്കാം.
   TRENDING:Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]പ്രവാസികൾക്ക് സഹായവുമായി കേരള സർക്കാർ; ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി [NEWS]മാതൃവാത്സല്യത്തിന്റെ സന്ദേശവുമായി 'ജ്വാലാമുഖി'; ഏഴ് അമ്മമാർ ഒരുക്കിയ വീഡിയോ മമ്മൂട്ടി പുറത്തിറക്കും [NEWS]
   ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് സോണുകളിലെ ജീവനക്കാര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ കഴിയുന്ന വീടുകളിലെ ജീവനക്കാര്‍ക്കും ഓഫീസില്‍ ഹാജരാകുന്നതിന് ഇളവ് നല്‍കും. ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ സെക്രട്ടറിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാല്‍ ഈ കാലയളവില്‍ ബന്ധപ്പെട്ട മേലധികാരിക്ക് സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കാം.

   സാധ്യമാകുമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍വഹിക്കാന്‍ വേണ്ട ക്രമീകരണം മേലധികാരി ഏര്‍പ്പെടുത്തണം. കോവിഡ് വ്യാപനം തടയുന്നതിന് ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ചുമതലകള്‍ അധ്യാപകര്‍ നിര്‍വഹിക്കണം.
   Published by:Anuraj GR
   First published:
   )}