അൻവറിന് 52 കോടി ആസ്തി, ആര്യാടൻ ഷൗക്കത്തിന് 8 കോടി; സ്വരാജിന് 63 ലക്ഷം; സ്വത്തുവിവരം ഇങ്ങനെ

Last Updated:

സ്വരാജിന്‍റെ കൈവശമുള്ളത് 1200 രൂപ. ഭാര്യയുടെ കൈവശം 550 രൂപ. സ്വരാജിന് വാഹനമില്ല. ഭാര്യയുടെ പേരില്‍ രണ്ട് വാഹനങ്ങളുണ്ട്

പി വി അൻവർ, ആര്യാടൻ ഷൗക്കത്ത്, എം സ്വരാജ്
പി വി അൻവർ, ആര്യാടൻ ഷൗക്കത്ത്, എം സ്വരാജ്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ സ്വത്തുവിവരം പുറത്ത്. പി വി അൻവറിന് 52.21 കോടി രൂപയുടെ ആസ്തിയും 20.60 കോടി രൂപയുടെ കടബാധ്യതയുമുണ്ടെന്ന് നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ‌‌അന്‍വറിന്‍റെ കൈവശമുള്ളത് 25,000 രൂപയാണ്. രണ്ട് ഭാര്യമാരുടെ കൈവശവും 10,000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വില വരുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെ പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. 34.07 കോടിയുടെ സ്ഥാവര ആസ്തിയുമുണ്ട്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്‍റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.
എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്‍റെ ആകെ ആസ്തി 63.89 ലക്ഷം രൂപയാണ്. ഭാര്യയുടെ ആസ്തി 94.91 ലക്ഷം. സ്വരാജിന്‍റെ കൈവശമുള്ളത് 1200 രൂപ. ഭാര്യയുടെ കൈവശം 550 രൂപ. സ്വരാജിന് വാഹനമില്ല. ഭാര്യയുടെ പേരില്‍ രണ്ട് വാഹനങ്ങളുണ്ട്. വില കൂടിയ ആഭരണങ്ങളില്ല. ഭാര്യയുടെ കൈവശം 200 ഗ്രാമിന്‍റെ 18 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്. സ്വരാജിന്‍റെ ബാങ്കിലെ നിക്ഷേപം 1.38 ലക്ഷം രൂപയാണ്. ആകെ ബാധ്യത ഒമ്പത് ലക്ഷവും. ഭാര്യയുടെ പേരിലുള്ള ബാധ്യത 25.46 ലക്ഷമാണ്.
advertisement
യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയും 72 ലക്ഷം രൂപയുടെ ബാധ്യതയുമാണുള്ളത്. 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വര്‍ണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, പ്രധാന മുന്നണി സ്ഥാനാർത്ഥികൾക്കാർക്കും അപര ശല്യം ഇല്ല. തൃണമൂൽ സ്ഥാനാർത്ഥി പി വി അൻവറിന് അപരനുണ്ട്. അൻവർ സാദത്ത് എന്നയാളാണ് പത്രിക നൽകിയിട്ടുള്ളത്. ഇയാൾ ചുങ്കത്തറയിലെ കോൺഗ്രസ് പ്രവർത്തകനാണ്. അഞ്ചാം തീയതി വരെ പത്രിക പിൻവലിയ്ക്കാൻ സമയമുണ്ട്. സൂഷ്മ പരിശോധന ഇന്ന് നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അൻവറിന് 52 കോടി ആസ്തി, ആര്യാടൻ ഷൗക്കത്തിന് 8 കോടി; സ്വരാജിന് 63 ലക്ഷം; സ്വത്തുവിവരം ഇങ്ങനെ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement