'നാലുതവണ മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകരുത്; മുതിർന്ന നേതാക്കൾക്ക് 10 % സീറ്റ് മതി'; യൂത്ത് കോൺഗ്രസ് പ്രമേയം

Last Updated:

60 വയസ് കഴിഞ്ഞവരെ അനിവാര്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ പരിഗണിക്കാവൂ. സ്ഥിരം നാടക കളരിയിലെ അഭിനേതാക്കളെ തന്നെയാണ് പരീക്ഷണത്തിന് വിധേയമാക്കുന്നത് എങ്കിൽ യൂത്ത് കോൺഗ്രസിന് സ്ഥാനാർഥികളെ സ്വന്തം നിലയിൽ പ്രഖ്യാപിക്കേണ്ടിവരും

പാലക്കാട്: അനിവാര്യമായ പ്രധാനപ്പെട്ട നേതാക്കളൊഴിച്ച് നാലുതവണ തുടർച്ചയായി മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകരുതെന്ന് യൂത്ത് കോൺഗ്രസ്. മലമ്പുഴ ക്യാമ്പ് എക്സിക്യൂട്ടീവിലാണ് പ്രമേയം അവതരിപ്പിച്ചത്. സ്ഥിരം തോൽവിക്കാർക്ക് വീണ്ടും അവസരം കൊടുക്കരുതെന്നും മുതിർന്ന നേതാക്കൾക്ക് 10 ശതമാനം സീറ്റ് മതിയെന്നും പ്രമേയത്തിൽ പറയുന്നു.
കെപിസിസിക്ക് 20 നിർദ്ദേശങ്ങളുമായാണ് യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥിരം നാടക കളരിയിലെ അഭിനേതാക്കളെ തന്നെയാണ് പരീക്ഷണത്തിന് വിധേയമാക്കുന്നത് എങ്കിൽ യൂത്ത് കോൺഗ്രസിന് സ്ഥാനാർഥികളെ സ്വന്തം നിലയിൽ പ്രഖ്യാപിക്കേണ്ടിവരുമെന്ന് നേതൃത്വത്തെ സംസ്ഥാന കമ്മിറ്റി ഓർമിപ്പിക്കുന്നു.
advertisement
മറ്റ് പ്രധാന നിർദേശങ്ങൾ
  • 60 വയസ് കഴിഞ്ഞവരെ അനിവാര്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ പരിഗണിക്കാവൂ.
  • കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രായപരിധി 50 വയസിന് താഴെയാക്കണം.
  • പാർട്ടി അധികാരത്തില്‍ വന്നാൽ ശീതീകരിച്ച റൂമിലിരിക്കുന്ന നേതാക്കളിൽ നിന്നും അധികാരം താഴേത്തട്ടിലെ പാർട്ടി പ്രവർത്തകരിലേക്കും സാധാരണ ജനങ്ങളിലേക്കും എത്തിച്ചേരുമെന്ന ഉറപ്പ് അവരെ ബോധ്യപ്പെടുത്തുക.
  • കേരളത്തിൽ ബിജെപിയുടെ വളർച്ച അവസാനിപ്പിക്കാൻ നേമം നിയോജക മണ്ഡലം പിടിച്ചെടുത്തുകൊണ്ട് തുടക്കം കുറിക്കാൻ കോൺഗ്രസ് തയാറാകണം.
  • നിയമസഭാ തെരഞ്ഞെടുപ്പിൽ ഉന്നത പാർട്ടി ഭാരവാഹിത്വമല്ല, ജനകീയതയാകണം മാനദണ്ഡം. തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ സ്റ്റാറ്റസ് കോ സംവിധാനം മാറ്റണം. വിജയ സാധ്യതയാകണം മാനദണ്ഡം.
  • കോൺഗ്രസിനകത്ത് പ്രവർത്തന മികവുള്ള കുറഞ്ഞത് രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെയും ജയസാധ്യതയുള്ള ഡിസിസി ഭാരവാഹികളെയും പരിഗണിക്കാൻ നേതൃത്വം തയാറാകണം.
  • സിറ്റിങ് സീറ്റുകളിൽ പരാജയപ്പെട്ടവരെ മാറ്റി പുതിയ മുഖങ്ങൾക്ക് അവസരം കൊടുക്കണം.
advertisement
  • ജയസാധ്യത എന്നത് വാക്കിൽ മാത്രമൊതുങ്ങുന്ന സ്ഥിരം ശൈലിയായി മാറരുത്.
  • തുടർച്ചയായി മത്സരിച്ച് പരാജയപ്പെടുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ്, കെ.എസ്.യുകാർക്ക് ഇത്തവണം സംവരണം ചെയ്യപ്പെടണം.
  • ജാതി സംവരണത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ സമുദായ നേതാക്കന്മാർ പറയുന്നവർ ആകരുത്.
  • ജനറൽ സീറ്റിൽ അനിവാര്യമായ പട്ടികജാതിക്കാരുണ്ടെങ്കിൽ അവരെ പരിഗണിക്കുന്നതിനാൽ അയിത്തം കൽപിക്കരുത്.
  • പട്ടികജാതി സംവരണ സീറ്റുകൾ എഴുതി തള്ളാതെ പുതുമുഖ യുവാക്കളെ രംഗത്ത് കൊണ്ട് വന്ന് പിടിച്ചെടുക്കുന്നതിൽ മുൻഗണന നൽകണം.
  • ബിജെപിക്കെതിരെയും സിപിഎമ്മിനെതിരെയും ഒരേസമയം പോർമുഖംതീർക്കണം.
  • തീവ്ര വർഗീയ സംഘടനകൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ആരുമായും ചങ്ങാത്തം കൂടുമെന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയും എസ്ഡിപിഐയും തെളിയിച്ചതാണ്.
  • വർഗീയ സംഘടനകളുടെയും വിഷയത്തിൽ ഒരു സീറ്റ് പോലും ലഭിച്ചില്ല എങ്കിലും വിട്ടുവീഴ്ച ചെയ്യില്ല എന്ന നിലപാട് പാർട്ടി ശക്തമായി പ്രഖ്യാപിക്കണം.
  • എണ്ണം തികയ്ക്കാനല്ലാതെ ജയസാധ്യതയുള്ള സീറ്റുകളിൽ സ്വീകാര്യമായ വനിതകളെ മത്സരിപ്പിക്കണം.
  • വോട്ടർ പട്ടിക ക്യാമ്പയിൻ ഇനിയുള്ള ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ് ബുത്തുതലത്തിൽ നേതൃത്വം നൽകും.
  • സ്ഥിരം നാടക കളരിയിലെ അഭിനേതാക്കളെ തന്നെയാണ് പരീക്ഷണത്തിന് വിധേയമാക്കുന്നത് എങ്കിൽ യൂത്ത് കോൺഗ്രസിന് സ്ഥാനാർഥികളെ സ്വന്തം നിലയിൽ പ്രഖ്യാപിക്കേണ്ടിവരുമെന്ന് നേതൃത്വത്തെ സംസ്ഥാന കമ്മിറ്റി ഓർമിപ്പിക്കുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നാലുതവണ മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകരുത്; മുതിർന്ന നേതാക്കൾക്ക് 10 % സീറ്റ് മതി'; യൂത്ത് കോൺഗ്രസ് പ്രമേയം
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement