അഞ്ചുലക്ഷം രൂപ കൈമാറി; നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് സഹായധനവുമായി യൂത്ത് കോൺഗ്രസ് എത്തി

Last Updated:

സംസ്ഥാന സർക്കാർ നേരത്തെ കുട്ടികൾക്ക് പത്തുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് കുടിയൊഴിപ്പിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് സഹായധനവുമായി യൂത്ത് കോൺഗ്രസ് എത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എയും ഉപാധ്യക്ഷൻ കെ എസ് ശബരിനാഥൻ എം എൽ എയും വീട്ടിൽ എത്തിയാണ് പണം കൈമാറിയത്. രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലിനെയും രഞ്ജിത്തിനെയും സന്ദർശിച്ചാണ് പണം കൈമാറിയത്.
യൂത്ത് കോൺഗ്രസിന്റെ കൈത്താങ്ങായാണ് അഞ്ചുലക്ഷം രൂപ കൈമാറിയതെന്നും ഈ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി എന്നും കൂടെയുണ്ടാകുമെന്നും ശബരിനാഥൻ എം എൽ എ സോഷ്യൽ മീഡിയയിൽ കുറിച്ചു. ശബരിനാഥൻ എം എൽ എ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
'ഷാഫിയും ഞാനും യൂത്ത് കോൺഗ്രസിന്റെ മറ്റു ഭാരവാഹികളും നെയ്യാറ്റിൻകരയിൽ മരണപെട്ട രാജന്റെ മക്കളായ രാഹുലിനെയും രഞ്ജിത്തിനെയും സന്ദർശിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ടതിന്റെ ഈറനണിയിക്കുന്ന കഥകളാണ് സഹോദരങ്ങൾക്ക് പറയാനുണ്ടായിരുന്നത്. യൂത്ത് കോൺഗ്രസിന്റെ കൈത്താങ്ങായി അഞ്ച് ലക്ഷം രൂപ കൈമാറി. ഈ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി നമ്മൾ കൂടെ ഉണ്ടാകും.'
advertisement
നഷ്ടപ്പെട്ടതിന് പകരമാവില്ല ഒന്നുമെന്നും രാഹുലിനും രഞ്ജിത്തിനും വീടു നിർമാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ് അഞ്ചു ലക്ഷം രൂപ കൈമാറിയെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു,
You may also like:വിദ്യാർത്ഥികൾ ഇന്നുമുതൽ സ്കൂളിലേക്ക്; സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി തുറക്കും [NEWS]Happy New Year 2021 | ശുഭപ്രതീക്ഷയോടെ പുതുവർഷത്തിന് വരവേൽപ്പ് നൽകി ലോകം [NEWS] ബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതി പരോളിലിറങ്ങി; മൂന്നു വയസുകാരിയെ പരോൾ കാലയളവിൽ ബലാത്സംഗം ചെയ്ത് കൊന്നു [NEWS] 'അവര്‍ക്ക് നഷ്ടപെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെ കൊണ്ട് ആവുന്ന ഒരു ചെറിയ ഉത്തരവാദിത്തം ഇന്ന് നിറവേറ്റി. കേരളത്തിന്റെ നോവായി മാറിയ രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മ്മാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ് അഞ്ചു ലക്ഷം രൂപ കൈമാറി.'
advertisement
സംസ്ഥാന സർക്കാർ നേരത്തെ കുട്ടികൾക്ക് പത്തുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഞ്ചുലക്ഷം രൂപ കൈമാറി; നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് സഹായധനവുമായി യൂത്ത് കോൺഗ്രസ് എത്തി
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement