BIG BREAKING: ഐസൊലേഷൻ വാർഡിൽ കഴിയുന്ന ആറുപേർക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു
Last Updated:
സംസ്ഥാനത്ത് നിലവിൽ നിപയുള്ളത് ഒരാൾക്ക് മാത്രം
കൊച്ചി: സംസ്ഥാനത്ത് നിന്നുള്ള ആറു പേർക്കും നിപയില്ല. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം കിട്ടി. നേരിയ പനിയെ തുടർന്നാണ് ആറു പേരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിച്ചത്. നിലവിൽ നിപയുള്ളത് ഒരാൾക്ക് മാത്രം. ഇയാളുമായി സമ്പർക്കം പുലർത്തിയ ആർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
നിലവിൽ ഐസൊലേഷൻ വാർഡിൽ ഏഴു പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ആറുപേരുടെ സാമ്പിളുകളായിരുന്നു പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചത്. ഈ പരിശോധനാ ഫലത്തിലാണ് ആറുപേർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചത്.
നിപ സ്ഥിരീകരിക്കപ്പെട്ട വിദ്യാർത്ഥിയെ ചികിത്സിച്ച നഴ്സുമാരിൽ മൂന്നുപേർ ആയിരുന്നു ഐസൊലേഷൻ വാർഡിൽ ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2019 9:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BIG BREAKING: ഐസൊലേഷൻ വാർഡിൽ കഴിയുന്ന ആറുപേർക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു


