2008 നുശേഷം വാങ്ങിയ വയലുകളില്‍ വീടുനിര്‍മിക്കാന്‍ അനുമതിയില്ല
Last Updated:
2008 നുശേഷം നെല്‍വയല്‍ വാങ്ങിയവര്‍ക്ക് ഇളവ് നല്‍കിയാല്‍, വ്യാപകമായി ദുര്‍വിനിയോഗം ചെയ്യപ്പെടും
കൊല്ലം: നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍വന്ന 2008 ഓഗസ്റ്റ് 12 നുശേഷം വാങ്ങിയ വയലുകളില്‍ വീടുനിര്‍മ്മിക്കാന്‍ അനുമതിയില്ല. ഇതുസംബന്ധിച്ച് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. നിലവില്‍ കോര്‍പറേഷനുകളിലും നഗരസഭകളിലും അഞ്ചുസെന്റും പഞ്ചായത്തുകളില്‍ 10 സെന്റും വീടുനിര്‍മിക്കാനുപയോഗിക്കാമെന്നാണ് നിയമത്തിലുള്ളത്. എന്നാല്‍, 2008-നുശേഷം വയലുകളും തണ്ണീര്‍ത്തടങ്ങളും വാങ്ങിയവര്‍ക്ക് ഈ ഇളവ് ബാധകമാണോ എന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല.
വിഷയത്തിന്മേല്‍ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനോട് നിയമോപദേശം തേടിയിരുന്നു. തുടര്‍ന്ന നല്‍കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ദിവസംതന്നെ ഇത് പൊതുനിര്‍ദേശമായി പുറത്തിറങ്ങും.
Also Read: കോളേജുകള്‍ക്ക് നല്‍കുന്ന ഉത്തരക്കടലാസുകളുടെ കണക്ക് സൂക്ഷിക്കാന്‍ സോഫ്റ്റ്‌വേര്‍ വരുന്നു
2008 നുശേഷം വയല്‍ വാങ്ങിയവര്‍ക്ക് വീട് നിര്‍മിക്കാന്‍ അനുമതി നല്‍കരുതെന്നാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയിരിക്കുന്നത്. വയലിന്റെ ഉടമയ്ക്കും കര്‍ഷകനുമാണ് നിയമത്തില്‍ ഇളവുള്ളത്. നിയമം നിലവില്‍വന്ന ദിവസംവരെ വയല്‍ ഉള്ളവര്‍ മാത്രമെ 'ഉടമ' എന്ന നിര്‍വചനത്തില്‍ വരുകയുള്ളൂവെന്നും ഇതില്‍ പറയുന്നു. 2008 നുശേഷം നെല്‍വയല്‍ വാങ്ങിയവര്‍ക്ക് ഇളവ് നല്‍കിയാല്‍, വ്യാപകമായി ദുര്‍വിനിയോഗം ചെയ്യപ്പെടുമെന്നും വലിയ വയലുകള്‍ തുണ്ടുകളാക്കി വിറ്റ് വീടിന് അനുമതി നേടുമെന്നും അദ്ദേഹം പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 02, 2019 4:50 PM IST