കോളേജുകള്‍ക്ക് നല്‍കുന്ന ഉത്തരക്കടലാസുകളുടെ കണക്ക് സൂക്ഷിക്കാന്‍ സോഫ്റ്റ്‌വേര്‍ വരുന്നു
Last Updated:
ഉത്തരക്കടലാസുകളുടെ വിതരണവും ഉപയോഗവും സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സൂക്ഷിക്കും
തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നിന്ന് കോളേജുകള്‍ക്ക് നല്‍കുന്ന ഉത്തരക്കടലാസുകളുടെ കണക്ക് സൂക്ഷിക്കാന്‍ സോഫ്റ്റ്‌വേര്‍ വരുന്നു. ഉത്തരക്കടലാസുകളുടെ വിതരണവും ഉപയോഗവും സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള സോഫ്റ്റ് വേര്‍ വികസിപ്പിക്കാന്‍ മന്ത്രി കെടി ജലീലാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് ഒന്നാം സെമസ്റ്റര്‍ യുജി, പിജി ക്ലാസുകള്‍ ആരംഭിക്കും. സര്‍വകലാശാലകള്‍ ഇതിനനുസൃതമായി അക്കാദമിക് കലണ്ടര്‍ തയ്യാറാക്കണമെന്ന നിര്‍ദേശവും മന്ത്രി നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് അനുബന്ധമായി പ്രവര്‍ത്തിപ്പിക്കുന്ന സര്‍വകലാശാലകളിലെ പിവിസി, പരീക്ഷാച്ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തവേയാണ് മന്ത്രിയുടെ നിര്‍ദേശങ്ങള്‍.
Also Read: ശമ്പളം ട്രഷറിയിലൂടെ: ആദ്യദിനം നിക്ഷേപമായി എത്തിയത് 200 കോടി രൂപ
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന എ.ഷാജഹാന്‍ അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. പരീക്ഷ വിജ്ഞാപനം ചെയ്യുമ്പോള്‍ തന്നെ ഓരോ വിഷയവും പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകരുടെയും ലിസ്റ്റ് സര്‍വകലാശാലകള്‍ തയ്യാറാക്കേണ്ടതാണെന്നും ഇതിനോട് സഹകരിക്കാത്ത കോളേജുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
advertisement
പരീക്ഷാ മാന്വല്‍ കാലോചിതമായി പരിഷ്‌കരിക്കണം. വരും വര്‍ഷങ്ങളില്‍ മുന്‍കൂര്‍ നിശ്ചയിക്കുന്ന തീയതികളില്‍ തന്നെ റീവാല്യുവേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കും. ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ സെപ്തംബര്‍ 30-ന് മുന്‍പ് നാഷണല്‍ അക്കാദമിക് ഡെപ്പോസിറ്ററിയില്‍ അപ്ലോഡ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 02, 2019 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോളേജുകള്‍ക്ക് നല്‍കുന്ന ഉത്തരക്കടലാസുകളുടെ കണക്ക് സൂക്ഷിക്കാന്‍ സോഫ്റ്റ്‌വേര്‍ വരുന്നു