സാദിഖലി തങ്ങളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർക്കെതിരെ ഇന്ന് SFI പ്രതിഷേധമില്ല
- Published by:Rajesh V
- news18-malayalam
Last Updated:
നാളെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്ന് എസ്എഫ്ഐ പ്രതിഷേധമില്ല. ഇന്ന് പ്രതിഷേധം പാടില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഗവര്‍ണര്‍ ഇന്ന് സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നത് കണക്കിലെടുത്താണ് പ്രതിഷേധത്തില്‍ നിന്നും പിന്മാറിയത്.
നാളെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു. ഗവര്‍ണര്‍ ഇന്ന് കോഴിക്കോട് വിവാഹ ചടങ്ങിലാണ് പങ്കെടുക്കുന്നത്. സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിലാണ് ഗവര്‍ണര്‍ സംബന്ധിച്ചത്.
ഗവര്‍ണര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സര്‍വകലാശാല ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണര്‍ താമസിക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം 4ന് സനാതന ധര്‍മ ചെയറും ഭാരതീയ വിചാര കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കും.
ഗവർണർക്കെതിരെ കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ഇന്നലെ വലിയ പ്രതിഷേധമാണ് എസ്എഫ്ഐ നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ഗവർണർ മുൻനിശ്ചയിച്ചപ്രകാരം വിവിഐപി ഗെസ്റ്റ് ഹൗസിലെത്തി. ഗവർണർ എത്താറായപ്പോൾ ക്യാംപസ് കവാടത്തിന് അരികെ 100 മീറ്റർ മാറി എസ്എഫ്ഐ പ്രവർത്തകർ തമ്പടിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.
advertisement
അതേസമയം, സിപിഎം അനുകൂല സംഘടനകൾ ഗവർണർക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഓഫീസും ഔദ്യോഗിക വസതിയുമായ രാജ്ഭവന്റെ സുരക്ഷയും വർധിപ്പിക്കുന്നുണ്ട്. ഇപ്പോൾ തന്നെ രാജ്ഭവനു ശക്തമായ സുരക്ഷയുണ്ട്. ഇവിടെ കൂടുതൽ പൊലീസുകാരെ വിന്യസിക്കും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
December 17, 2023 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാദിഖലി തങ്ങളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർക്കെതിരെ ഇന്ന് SFI പ്രതിഷേധമില്ല