ഇത്തവണ ഓണക്കിറ്റ് എല്ലാവർക്കുമുണ്ടാകില്ല; ആർക്കൊക്കെ വേണമെന്ന് തീരുമാനമായില്ലെന്ന് ധനമന്ത്രി
- Published by:Naseeba TC
- news18-malayalam
Last Updated:
സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കാൻ ഈ ആഴ്ച പണം അനുവദിക്കുമെന്നും മന്ത്രി
തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് എല്ലാവർക്കുമുണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കോവിഡിന്റെ സമയത്ത് ലഭിച്ചിരുന്നതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണ ലഭിക്കില്ല. ഓണക്കിറ്റ് ഇത്തവണ ആർക്കൊക്കെ വിതരണം ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായില്ല. കോവിഡ് സമയത്തെ സാഹചര്യം ഇപ്പോൾ സംസ്ഥാനത്ത് നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.
പ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കാൻ ഈ ആഴ്ച പണം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. നെല്ലെടുത്ത വകയിലെ പണം കേന്ദ്രം റിഇംപേഴ്സ് ചെയ്യാനുണ്ടെന്നും മന്ത്രി അറിയിച്ചു.
ഓണക്കാലത്ത് സാധാരണക്കാരന് കൈത്താങ്ങാവേണ്ട സപ്ലൈകോ വൻ പ്രതിസന്ധിയിലാണ്. മുൻകാലങ്ങളിൽ വാങ്ങിയ സാധനങ്ങൾക്ക് പണം നൽകാൻ കഴിയാത്തതുമൂലം ഓണവിപണിയിൽ എങ്ങനെ ഇടപെടുമെന്നതാണ് സപ്ലൈകോയെ കുഴക്കുന്നത്. നെല്ല് സംഭരിച്ച ഇനത്തിൽ കർഷകർക്ക് നൽകാനുള്ളതും ലക്ഷങ്ങളുടെ കുടിശികയാണ്. കടമെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ബാങ്ക് കൺസോഷ്യം വായ്പ നൽകാൻ തയ്യാറായിട്ടില്ല.
advertisement
Also Read- ഇത്തവണ ഓണം ബമ്പറിൽ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപ; കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടക്കുമോ?
അതേസമയം, സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വിപണി ഇടപെടൽ നടക്കാത്തതിനാൽ ജനജീവിതം ദുസ്സഹമാകുന്നു. രൂക്ഷമായ ധനപ്രതിസന്ധി സർക്കാർ മറച്ചുവെക്കുകയാണെന്നും സപ്ലൈകോ അടച്ചു പൂട്ടൽ ഭീഷണിയിലെന്നും ഓണത്തിന് സാധനങ്ങൾക്ക് തീവിലയാകുമെന്നും വിഡി സതീശൻ പ്രതികരിച്ചു.
സപ്ലൈകോ അടച്ചു പൂട്ടൽ ഭീഷണിയിലെന്നും ഓണത്തിന് സാധനങ്ങൾക്ക് തീവിലയാകുമെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 24, 2023 1:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇത്തവണ ഓണക്കിറ്റ് എല്ലാവർക്കുമുണ്ടാകില്ല; ആർക്കൊക്കെ വേണമെന്ന് തീരുമാനമായില്ലെന്ന് ധനമന്ത്രി