Thiruvonam bumper 2023| ഇത്തവണ ഓണം ബമ്പറിൽ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപ; കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടക്കുമോ?
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കിയതാണ് ഇത്തവണത്തെ സവിശേഷത
കഴിഞ്ഞ വർഷത്തെ ഓണം ബമ്പർ ടിക്കറ്റ്, വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു . ആകെ 66,55,914 ടിക്കറ്റുകളാണ് വിറ്റത്. ആകെ 67,50,000 ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി. ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.
ടിക്കറ്റ് വിലയിൽ ഇക്കുറി മാറ്റമില്ല. കഴിഞ്ഞ വർഷത്തെപ്പോലെ 500 രൂപ മാത്രം. ഒന്നാം സമ്മാനം കഴിഞ്ഞ വർഷം ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 25 കോടി എന്ന അത്യാകർഷകമായ തുകയിൽ എത്തിച്ചിരുന്നു. ഇത്തവണതയും ഒന്നാം സമ്മാനം 25 കോടി രൂപ തന്നെയാണ്. എന്നാൽ രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കിയതാണ് ഇത്തവണത്തെ സവിശേഷത.
Also Read- 25 കോടിയുടെ ഭാഗ്യം ആർക്കായിരിക്കും? തിരുവോണം ബംപർ പ്രകാശനം ചെയ്തു
രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ഇത് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ് ഇക്കുറി നൽകുക. ആകെ സമ്മാനങ്ങൾ കഴിഞ്ഞവർഷം 3,97,911ആയിരുന്നത് ഇക്കുറി 5,34,670 ആയി വൻ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെതിനേക്കാൾ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്.
advertisement
നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക് എന്നിവയ്ക്ക് പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ഏജന്റുമാർക്കും ആഹ്ലാദകരമാണ് ഇത്തവണത്തെ ടിക്കറ്റിന്മേലുള്ള വരുമാനം.
Also Read- ഓണം ബംപര്‍ ഷെയറിട്ട് വാങ്ങാന്‍ പറ്റുമോ ? അറിയണം ഇക്കാര്യങ്ങള്‍
തിരുവോണം ബമ്പർ ഏജന്റിന് ഒന്നാം സ്ലാബിൽ 96രൂപ +1രൂപ ഇൻസെന്റീവും രണ്ടാം സ്ലാബിൽ 100 രൂപ +1 രൂപ ഇൻസെന്റീവുമാണ് ഈ ഓണ വിൽപ്പനയിലൂടെ ലഭിക്കുക.നിലവിൽ തിങ്കൾ മുതൽ ഞായർ വരെ യഥാക്രമം വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ് , നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി-ഫിഫ്റ്റി എന്നീ ടിക്കറ്റുകൾ വിപണിയിലെത്തുന്നു .ഇവയ്ക്ക് പുറമെ ബമ്പർ ടിക്കറ്റുകളുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvalla,Pathanamthitta,Kerala
First Published :
July 24, 2023 12:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thiruvonam bumper 2023| ഇത്തവണ ഓണം ബമ്പറിൽ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപ; കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടക്കുമോ?