ദില്ലി പ്രഭാസ്; പ്രധാനമന്ത്രിയെ കാണാൻ 150 പേരടങ്ങുന്ന ബിജെപി ജനപ്രതിനിധികളുടെ സംഘം ഡൽഹിയിലേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഉണ്ടാകും. തിങ്കളാഴ്ച കേരള എക്സ്പ്രസിൽ സംഘം പുറപ്പെട്ടു
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധികൾ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി ജനപ്രതിനിധികളാവും ഡൽഹിയിലെത്തുക. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഉണ്ടാകും. തിങ്കളാഴ്ച കേരള എക്സ്പ്രസിൽ സംഘം പുറപ്പെട്ടു.
'ദില്ലി പ്രഭാസ്' എന്നാണ് യാത്രക്ക് പേരിട്ടിരിക്കുന്നത്. 150 പേർ അടങ്ങുന്ന ജനപ്രതിനിധികളുടെ സംഘമാണ് യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ, തൃപ്പൂണിത്തറ നഗരസഭ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പ്രതിപക്ഷ നേതാക്കൾ അടക്കം സംഘത്തിലുണ്ടാകുമെന്ന് മെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു.
ഈ മാസം 12നാണ് പ്രധാനമന്ത്രി ജനപ്രതിനിധികൾക്ക് വിരുന്ന് ഒരുക്കുന്നത്. കേരള എക്സ്പ്രസ്സിൽ യാത്ര പുറപ്പെടുന്ന സംഘത്തിന് ട്രെയിൻ കടന്ന് പോകുന്ന സംസ്ഥാനങ്ങളിൽ സ്വീകരണം നൽകും.
advertisement
അതേസമയം, ആർ ശ്രീലേഖ യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ രംഗത്തെത്തി.
'മാതാവിന് 94 വയസ്സുണ്ട്. അമ്മയെ ശുശ്രൂഷിക്കണം. അഞ്ചുദിവസത്തെ ട്രെയിൻ യാത്രയും പ്രയാസമുള്ളത്. വിമാന ടിക്കറ്റ് നൽകാമെന്ന് പാർട്ടി അറിയിച്ചു. അധിക ചെലവ് ആയതിനാൽ അത് വേണ്ടെന്ന് അറിയിച്ചു. അല്ലാതെ നീരസം പ്രകടിപ്പിക്കാനല്ല പോകാത്തത്'- ഫേസ്ബുക്കിൽ കുറിച്ച ശ്രീലേഖ പ്രതികരിച്ചു.
Summary: A delegation of 150 BJP local body representatives from Kerala has left for Delhi to meet Prime Minister Narendra Modi. Titled 'Dilli Prabhas', the journey is led by BJP State President Rajeev Chandrasekhar. The group, which includes the Thiruvananthapuram Mayor, Deputy Mayor, municipal chairpersons, and panchayat presidents, departed via the Kerala Express on Monday. This visit follows the party's performance in the local body elections, aiming to strengthen ties between the local leadership and the central government.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 09, 2026 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദില്ലി പ്രഭാസ്; പ്രധാനമന്ത്രിയെ കാണാൻ 150 പേരടങ്ങുന്ന ബിജെപി ജനപ്രതിനിധികളുടെ സംഘം ഡൽഹിയിലേക്ക്








