advertisement

'ആസൂത്രിത ഗൂഢാലോചന': തിരുപ്പതി ലഡു വിവാദത്തിൽ ജഗൻ മോഹന് എതിരെ ചന്ദ്രബാബു നായിഡു

Last Updated:

അറിയാതെ സംഭവിക്കുന്ന തെറ്റാണെങ്കിൽ ക്ഷമിക്കാമെന്നും എന്നാൽ ബോധപൂർവ്വം ഇത്തരമൊരു കാര്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ചന്ദ്രബാബു നായിഡു

Rapid Read
News18
News18
തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിർമ്മാണത്തിൽ മായം കലർന്ന ചേരുവകൾ ഉപയോഗിച്ചുവെന്ന പുതിയ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിനെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. വിവാദം ഒരു ആസൂത്രിത ഗൂഢാലോചനയാണെന്ന് എന്ന് അദ്ദേഹം  വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അറിയാതെ സംഭവിക്കുന്ന തെറ്റാണെങ്കിൽ ക്ഷമിക്കാമെന്നും എന്നാൽ ബോധപൂർവ്വം ഇത്തരമൊരു കാര്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും മുൻ വൈഎസ്ആർ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സാധാരണ നെയ്യിന് 450 രൂപ വിലയുള്ളപ്പോൾ വെറും 230 രൂപ നൽകിയാൽ രാസവസ്തുക്കൾ കലർന്ന നെയ്യല്ലാതെ മറ്റെന്താണ് ലഭിക്കുകയെന്നും, ചില കമ്പനികൾ നെയ്യിൽ മൃഗക്കൊഴുപ്പും സസ്യക്കൊഴുപ്പും കലർത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മുൻ വൈഎസ്ആർസിപി സർക്കാരിന്റെ കാലത്ത് ലഡു തയ്യാറാക്കാൻ ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ കലർന്ന നെയ്യാണ് ഉപയോഗിച്ചിരുന്നതെന്ന് ഭരണകക്ഷിയായ ടിഡിപി ആരോപിച്ചിരുന്നു. കർനൂൾ ജില്ലയിലെ കാലുഗോട്ട്ല ഗ്രാമത്തിൽ നടന്ന യോഗത്തിൽ സംസാരിക്കവെ, മായം കലർന്ന പ്രസാദം നൽകി വെങ്കിടേശ്വര സ്വാമിയുടെ അന്തസ്സ് കെടുത്താനാണ് മുൻ സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാൽ ഈ ആരോപണങ്ങളെ വൈഎസ്ആർസിപി നിഷേധിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് അയച്ച ലഡു ഇതേ രീതിയിൽ നിർമ്മിച്ചതാണെന്ന് അവർ ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങായിരുന്നു അതെന്നും അവർ ചൂണ്ടിക്കാട്ടി.
advertisement
ലഡുവിൽ മായം കലർന്നിട്ടില്ലെന്ന് സിബിഐയുടെ പ്രത്യേക സംഘം കണ്ടെത്തി ചിറ്റ് നൽകിയിട്ടുണ്ടെന്നാണ് വൈഎസ്ആർ കോൺഗ്രസിന്റെ വാദം. അതേസമയം, മായം കലർന്നുവെന്ന് വ്യക്തമാക്കുന്ന ലാബ് റിപ്പോർട്ടുകൾ പുറത്തുവരുന്നത് തടയാൻ ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവനായ വൈ.വി. സുബ്ബ റെഡ്ഡി ശ്രമിച്ചുവെന്ന് ടിഡിപി അധ്യക്ഷൻ ആരോപിച്ചു. എന്നാൽ രാജ്യസഭാ എംപിയായ സുബ്ബ റെഡ്ഡി ഈ ആരോപണങ്ങൾ നിഷേധിച്ചു. താൻ വിവരങ്ങൾ ഒളിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്തിനാണ് സാമ്പിളുകൾ പരിശോധിക്കാൻ സിഎഫ്ടിആർഐക്ക് (CFTRI) കത്തെഴുതിയതെന്നും അദ്ദേഹം ചോദിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ആസൂത്രിത ഗൂഢാലോചന': തിരുപ്പതി ലഡു വിവാദത്തിൽ ജഗൻ മോഹന് എതിരെ ചന്ദ്രബാബു നായിഡു
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement