തിരുവനന്തപുരം: ജനറൽ സെക്രട്ടറി ശരിദൂരം പ്രഖ്യാപിച്ചതിന് പിന്നാലെ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി കെ മോഹൻകുമാറിന് പരസ്യപിന്തുണയുമായി എൻഎസ്എസ് പ്രാദേശിക നേതൃത്വം രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടർച്ചയായി കരയോഗങ്ങൾ പൊതുയോഗം വിളിച്ച് കൂട്ടി തീരുമാനം അറിയിച്ച് കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ 38 കരയോഗങ്ങളിൽ 21 ഉം യോഗം ചേർന്ന് കഴിഞ്ഞു. വലിയ എതിർപ്പുകളില്ലാതെ തീരുമാനം എല്ലാവരും അംഗീകരിക്കുന്നുവെന്നാണ് അവകാശവാദം.
Also Read- 'ഒരു വിഭാഗത്തെ താലോലിക്കുന്നു; അവരെ പ്രീതിപ്പെടുത്താന്‍ മുന്നാക്കവിഭാഗത്തെ അവഗണിക്കുന്നു'
വട്ടിയൂർക്കാവ് മണ്ഡലത്തിൽ 72000 നായർ വോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. മണ്ഡലത്തിലെ 52 ശതമാനം വോട്ടുകൾ വരുമിത്. ഇതിൽ 50000 എങ്കിലും തങ്ങളുടെ പെട്ടിയിൽ വീഴുമെന്നാണ്, യു ഡി എഫ് കണക്ക് കൂട്ടൽ. അങ്ങനെ വന്നാൽ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും മോഹൻ കുമാർ ജയിക്കുമന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളിൽ എൻഎസ്എസിന്റെ വനിതാ സ്ക്വാഡുകൾ മോഹൻകുമാറിനായി പ്രചരണത്തിന് മണ്ഡലത്തിലിറങ്ങും.
Also Read- എഴുതാനായി ഷേക്സ്പിയർ പുകച്ചത് പുകയിലയോ കഞ്ചാവോ ? തെളിവുകളുമായി ശാസ്ത്രം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Nss, Vattiyoorkavu, Vattiyoorkavu By-Election, Vattiyoorkkav By Election