'സ്പീക്കർ തിരുത്താതെ പിന്നോട്ടില്ല'; നാമജപയാത്ര കേസ് പിൻവലിക്കുന്നതിൽ പ്രതികരണവുമായി എൻഎസ്എസ്

Last Updated:

പരാമര്‍ശം സ്‌പീക്കര്‍ തിരുത്തുകയോ പിൻവലിക്കുകയോ വേണം, അല്ലാതെ പിന്നോട്ടില്ലെന്നും എൻ എസ് എസ് നേതൃത്വം അറിയിച്ചു

NSS
NSS
തിരുവനന്തപുരം: ഗണപതി വിവാദത്തില്‍ നാമജപയാത്രയ്ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നടപടിയിൽ പ്രതികരണവുമായി എൻഎസ്എസ് രംഗത്തെത്തി. കേസല്ല പ്രധാനം, സ്പീക്കർ നിലപാട് തിരുത്തുകയാണ് വേണ്ടതെന്നും എൻഎസ്എസ് വ്യക്തമാക്കി. പരാമര്‍ശം സ്‌പീക്കര്‍ തിരുത്തുകയോ പിൻവലിക്കുകയോ വേണം, അല്ലാതെ പിന്നോട്ടില്ലെന്നും എൻ എസ് എസ് നേതൃത്വം അറിയിച്ചു.
കേസുകള്‍ നിയമപരമായി തന്നെ നേരിടാമെന്നതാണ് എൻ എസ് എസ് നിലപാട്. ഇപ്പോഴത്തെ വിവാദത്തിൽ സ്പീക്കർ നിലപാട് തിരുത്തുകയാണ് വേണ്ടതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എൻഎസ്എസിനെതിരായ നിലപാടിൽ സർക്കാർ അയവ് വരുത്തുന്നുവെന്നാണ് പൊലീസ് നീക്കം വ്യക്തമാക്കുന്നത്.
ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ലാത്തതിനാല്‍ നിയമോപദേശം തേടിയതിനുശേഷമായിരിക്കും പൊലീസിന്റെ അടുത്ത നീക്കം. എൻ എസ് എസിന്റെ നാമജപ യാത്രയ്ക്ക് ഗൂഢലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് കോടതിയിൽ വ്യക്തമാക്കാനാകും പൊലീസ് ശ്രമിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്പീക്കർ തിരുത്താതെ പിന്നോട്ടില്ല'; നാമജപയാത്ര കേസ് പിൻവലിക്കുന്നതിൽ പ്രതികരണവുമായി എൻഎസ്എസ്
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement