Kerala Police | തീവ്രവാദ സംഘടനയ്ക്ക് ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി; മൂന്നു പോലീസുകാരുടെ ഫോൺ പിടിച്ചെടുത്തു

Last Updated:

മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ ഫോണുകളാണ് ഡിവൈ.എസ്.പി. കെ.ആര്‍.മനോജ് പിടിച്ചെടുത്തത്.

മൂന്നാര്‍: തീവ്രവാദ സംഘടനകള്‍ക്ക് പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന പോലീസുകാരുടെ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്തു. വിശദ പരിശോധനയ്ക്കായി ഇവ സൈബര്‍ സെല്ലിന് കൈമാറി.
മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ ഫോണുകളാണ് ഡിവൈ.എസ്.പി. കെ.ആര്‍.മനോജ് പിടിച്ചെടുത്തത്. സ്റ്റേഷനിലെ പ്രധാനരേഖകള്‍ കൈകാര്യംചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണിവ. ഫോണിലെ വിവരങ്ങള്‍ ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. മൂന്നാര്‍ സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്ന് രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു.  ഇതുസംബന്ധിച്ച് അന്വേഷണം ഇവര്‍ നടത്തിവരുകയായിരുന്നു.
മൂന്ന് പോലീസുകാരും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നീരീക്ഷണത്തിലായിരുന്നു. സംഭവം പുറത്തായതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി അന്വേഷണത്തിന് ഉത്തരവിട്ടത്.
advertisement
ആറുമാസം മുമ്പ് സമാനരീതിയിൽ തൊടുപുഴ സ്റ്റേഷനിൽനിന്ന് മതതീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിനൽകിയ സംഭവത്തിൽ പ്രതിയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ രണ്ടുമാസം മുൻപ് അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ പി കെ അനസിനെയാണ് പിരിച്ചുവിട്ടത്. പൊലീസ് ഡാറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചേർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം. നാർക്കോട്ടിക് സെൽ ഡിവൈ എസ് പി എ ജി ലാലാണ് അന്വേഷണം നടത്തി പൊലീസുകാരനെതിരേ റിപ്പോർട്ട്‌ നൽകിയത്.
advertisement
നാസ്തിക സംഘം വിശ്വാസികളെ വഴിതെറ്റിക്കുന്നു; സഭ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു : ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ:  വിശ്വാസികളെ വഴിതെറ്റിക്കാൻ നാസ്തിക സംഘം സംഘടിത ശ്രമം നടത്തുകയാണെന്ന്  തൃശൂര്‍ അതിരൂപത (Thrissur Archdiocese) മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് (Mar Andrews Thazhath). ഇത് മൂലം സഭ ഉപേക്ഷിക്കുന്നുവരുടെ എണ്ണം കൂടിയെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസമില്ലാത്തവരെ ഒന്നിച്ചുകൂട്ടുന്ന സംഘം സജീവമാണ്​. അവർ വിശ്വാസമുള്ളവരെയും കൂടെകൂട്ടുന്നു. പെൺകുട്ടികളും അതിൽപെട്ടുപോയിട്ടുണ്ട്​. സഭയിൽ നിന്നും വിശ്വാസികളെ അകറ്റുന്ന ധാരാളം പ്രതിസന്ധികളിലൂടെയാണ്​ സഭ കടന്നുപോകുന്നതെന്നും അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു. കുടുംബവർഷ സമാപനത്തോടനുബന്ധിച്ച്​ നടന്ന കുടുംബസംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
advertisement
തൃശൂർ മെത്രാനായി ചുമതലയേറ്റിട്ട്​ 18 വർഷം കഴിഞ്ഞു. അന്നുണ്ടായിരുന്നവരിൽ നിന്ന്​ 50000 പേർ കുറഞ്ഞിട്ടുണ്ട്​. സഭ വളരുകയാണോ തളരുകയാണോ ​?. 35 വയസ് കഴിഞ്ഞ 10000-15000 യുവാക്കൾ കല്യാണം കഴിക്കാതെ നിൽക്കുന്നുണ്ട്​. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം കൂടി. വിവാഹമോചനം തേടിവരുന്നത്​ അനേകായിരമാണ്​. ഈ സാഹചര്യത്തിൽ കുടുംബങ്ങളെ രക്ഷിക്കാതെ ലോകത്തെ സഭക്ക്​ രക്ഷിക്കാനാവില്ലെന്ന് ബിഷപ്പ് പറഞ്ഞു.
പിതാവും പുത്രനും പരിശുദ്ധ ആത്​മാവുമായ ത്രിത്വത്തിൽ വിശ്വാസമില്ലാതെ സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്ന്​ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നതും തകർക്കപ്പെടുന്നതും കുടുംബമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Police | തീവ്രവാദ സംഘടനയ്ക്ക് ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി; മൂന്നു പോലീസുകാരുടെ ഫോൺ പിടിച്ചെടുത്തു
Next Article
advertisement
പണം വേണോ? രേഖകളുണ്ടെങ്കിൽ സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന 2133.72 കോടി രൂപ നേടാം
പണം വേണോ? രേഖകളുണ്ടെങ്കിൽ സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന 2133.72 കോടി രൂപ നേടാം
  • നവംബർ 3ന് ആറു ജില്ലകളിൽ അവകാശികളെ കണ്ടെത്താൻ ലീഡ് ബാങ്ക് ക്യാംപ് നടത്തും.

  • 2133.72 കോടി രൂപ സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നു, എറണാകുളത്ത് ഏറ്റവും കൂടുതൽ.

  • UDGAM പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് അവകാശപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ കഴിയും.

View All
advertisement