കോഴിക്കോട് അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

Last Updated:

ഇന്ന് രാവിലെ 9.30ഓടെ റിയാസിന്റെ മൂത്ത മകള്‍ കുഞ്ഞിന് സമീപം എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട്: കുറ്റ്യാടി കക്കട്ടില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍. അരൂര്‍ ഒതയോത്ത് സ്വദേശി റിയാസിന്റെ മകള്‍ നൂറ ഫാത്തിമ (47 ദിവസം) ആണ് മരിച്ചത്. കക്കട്ടില്‍ പൊയോല്‍മുക്ക് സ്വദേശിയായ അമ്മയുടെ വീട്ടില്‍വച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ റിയാസിന്റെ പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ 9.30ഓടെ റിയാസിന്റെ മൂത്ത മകള്‍ കുഞ്ഞിന് സമീപം എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ സമയം കുഞ്ഞിന്റെ ഉമ്മ സമീപത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരമില്ലെന്നും, ഇന്നലെ രാത്രി നിര്‍ത്താതെ കരഞ്ഞ കുഞ്ഞ് പുലര്‍ച്ചെ 2 മണി വരെ പാല്‍ കുടിച്ചിരുന്നതായുമാണ് ബന്ധുക്കൾ വിശദമാക്കുന്നത്. രാത്രി ഉറക്കം ലഭിക്കാഞ്ഞതിനാല്‍ അമ്മ രാവിലെ ഉറങ്ങിപ്പോയതാണെന്നും ബന്ധുക്കള്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍
Next Article
advertisement
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement