രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അഞ്ച് പേർ ഗുരുതരാവസ്ഥയിൽ
- Published by:Sarika N
- news18-malayalam
Last Updated:
മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് തിരിച്ചു മടങ്ങും വഴിയാണ് അപകടമുണ്ടായത്
ആലപ്പുഴ: മാന്നാർ ഇരമത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെന്നിത്തല ഒന്നാം വാർഡ് പറയങ്കേരി കാരാത്തറയിൽ പുത്തൻ വീട്ടിൽ അജിതിൻ്റെ മകൻ ജഗൻ(23) ആണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ
രണ്ട് പേർ വെന്റിലേറ്ററിലാണ്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് തിരിച്ചു മടങ്ങും വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. അപകടത്തിൽ ഇരു ബൈക്കുകളും പൂർണമായി തകർന്ന നിലയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
February 27, 2025 9:13 AM IST