'അപ്പയുടെ ചികിത്സ സംബന്ധിച്ച് പുറത്തുവരുന്നത് അടിസ്ഥാന രഹിതമായ വാർത്തകൾ': ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ

Last Updated:

അടുത്ത റിവ്യൂവിനായി ബെംഗളൂരുവിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് കുടുംബമെന്നും ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ. അടുത്ത റിവ്യൂവിനായി ബെംഗളൂരുവിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് കുടുംബമെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.
ബെംഗളൂരുവില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ ചില വാര്‍ത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിനുള്ള പ്രതികരണം എന്ന നിലയ്ക്കാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം
അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്..
ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബാംഗ്ലൂരിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നൽകിക്കൊണ്ടിരിക്കുന്നത്.
advertisement
മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.
അപ്പ നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിൽ തന്നെയാണ്. ഡിസംബർ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരിൽ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു.
ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടായാണ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു.
അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടിൽ കാര്യങ്ങൾ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്..
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അപ്പയുടെ ചികിത്സ സംബന്ധിച്ച് പുറത്തുവരുന്നത് അടിസ്ഥാന രഹിതമായ വാർത്തകൾ': ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ
Next Article
advertisement
'വിലായത്ത് ബുദ്ധ’യ്ക്കെതിരെ സൈബര്‍ ആക്രമണം; യുട്യൂബ് ചാനലിനെതിരെ നിർമാതാവിന്റെ പരാതി
'വിലായത്ത് ബുദ്ധ’യ്ക്കെതിരെ സൈബര്‍ ആക്രമണം; യുട്യൂബ് ചാനലിനെതിരെ നിർമാതാവിന്റെ പരാതി
  • നിർമാതാവ് സന്ദീപ് സേനൻ \'വിലായത്ത് ബുദ്ധ\'ക്കെതിരെ സൈബർ ആക്രമണത്തിൽ പരാതി നൽകി.

  • പൃഥ്വിരാജിനെ ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവായി ചിത്രീകരിച്ചെന്ന് യു ട്യൂബ് ചാനൽ ആരോപിച്ചു.

  • വ്യാജ റിവ്യൂകളാൽ 40 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നെന്ന് നിർമാതാവ്.

View All
advertisement