ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനാചരണം ഇന്ന്; ധൂപപ്രാർത്ഥനയും സ്മൃതി യാത്രയും
- Published by:Rajesh V
Last Updated:
യുഡിഎഫിന്റെ സ്ഥാനാർത്ഥി പര്യടനം ഇന്ന് ഉണ്ടാകില്ല. വൈകിട്ട് കുടുംബസംഗമങ്ങൾ മാത്രമാകും നടക്കുകയെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു
കോട്ടയം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനാചരണം ഇന്ന് നടക്കും. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ രാവിലെ 6.30ന് ഡോ. യാക്കോബ് മാർ ഐറേനിയസിന്റെ മുഖ്യകാർമികത്വത്തിൽ ഓർമ കുർബാന നടക്കും. കല്ലറയിൽ നടക്കുന്ന ധൂപ പ്രാർത്ഥനക്ക് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നേതൃത്വം നൽകും. വീട്ടിലും ധൂപപ്രാർത്ഥനയുണ്ടാകും. ഇതോടെ 40 ദിവസമായി പള്ളിയിൽ നടന്നുവന്നിരുന്ന കുർബാനയും പ്രാർത്ഥനയും അവസാനിക്കും. പള്ളിയുടെ നേതൃത്വത്തിലാണ് ചരമദിനാചരണം നടക്കുന്നത്.
ചടങ്ങുകൾക്കുശേഷം പതിനായിരത്തോളം പേർക്കുള്ള പ്രഭാതഭക്ഷണവും ദേവാലയത്തിൽ ഒരുക്കിയിട്ടുണ്ട്. 40ാം ഓർമച്ചടങ്ങുകളുടെ ഭാഗമായി കല്ലറയിലേക്ക് നൂറുകണക്കിനുപേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ പുതുപ്പള്ളി നിയാജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും രാവിലെ സ്മൃതി യാത്രകളും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടത്തും.
യുഡിഎഫിന്റെ സ്ഥാനാർത്ഥി പര്യടനം ഇന്ന് ഉണ്ടാകില്ല. വൈകിട്ട് കുടുംബസംഗമങ്ങൾ മാത്രമാകും നടക്കുകയെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വൈകീട്ട് 5ന് പുതുപ്പള്ളി പള്ളിയുടെ അങ്കണത്തിൽനിന്ന് പുതുപ്പള്ളി കവലയിലേക്ക് പദയാത്രയും തുടർന്ന് യുവജനസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
advertisement
41ാം ചരമദിനമായ ഞായറാഴ്ച തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ ധൂപപ്രാർത്ഥന നടക്കും. തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ കുർബാനയും നടക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 26, 2023 7:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനാചരണം ഇന്ന്; ധൂപപ്രാർത്ഥനയും സ്മൃതി യാത്രയും