പാലക്കാട് ഹോട്ടൽ റെയ്ഡിന് പിന്നിൽ മന്ത്രി എം.ബി. രാജേഷും അളിയനും ബിജെപി നേതാക്കളും'; വി.ഡി. സതീശൻ

Last Updated:

സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച എം ബി രാജേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളിൽ അർധരാത്രിയിൽ നടത്തിയ പൊലീസ് റെയ്ഡിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട്ട് നടന്നത് ചരിത്രത്തിലില്ലാത്ത ഗൂഢാലോചനയാണെന്നും വി ഡി സതീശൻ ആരോപിച്ചു. ഗൂഢാലോചനയ്ക്ക് പിന്നിൽ മന്ത്രി എം ബി രാജേഷും അളിയനും ബിജെപി നേതാക്കളുമാണ്. സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച എം ബി രാജേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വനിതാ നേതാക്കളെ പൊലീസ് അപമാനിച്ചു. ഈ ഭരണത്തിന്‍റെ അവസാനമാവാറാ‍യി. പൊലീസിനെ അടിമക്കൂട്ടമാക്കി. രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന പൊലീസ് ചെവിയിൽ നുള്ളിക്കോ എന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. ടി വി രാജേഷിന്റെ മുറിയിൽ പൊലീസ് പരിശോധന നടത്തിയില്ല. ഡിവൈഎഫ്ഐ-ബിജെപി ഗുണ്ടാ സംഘത്തിന് കാവൽ നിന്ന ആളാണ് എ എ റഹീം. റെയ്ഡ് സംബന്ധിച്ച് കൈരളിക്ക് വിവരങ്ങൾ കിട്ടിയത് എവിടെ നിന്നെന്ന് പറയണം. പൊലീസ് കൈരളിയിൽ അറിയിച്ചാണോ റെയ്ഡിന് പോകുന്നത്.
advertisement
കൊടകര കുഴൽപ്പണ കേസിലെ ജാള്യത മറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിരക്കഥ ബിജെപി-സിപിഎം അറിവോട് കൂടിയാണ്. അരങ്ങിലെത്തും മുമ്പ് നാടകം ദയനീയമായി പൊളിഞ്ഞെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ഹോട്ടൽ റെയ്ഡിന് പിന്നിൽ മന്ത്രി എം.ബി. രാജേഷും അളിയനും ബിജെപി നേതാക്കളും'; വി.ഡി. സതീശൻ
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement