രണ്ടു സീറ്റു വേണം: നിലപാടിൽ മാറ്റമില്ലാതെ പി.ജെ. ജോസഫ്
Last Updated:
യു.ഡി.എഫിന്‍റെ സീറ്റ് വിഭജന ചർച്ച നാളെ നടക്കാനാരിക്കെയാണ് ജോസഫ് കടുത്ത നിലപാടുമായി രംഗത്തെത്തിയത്
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പി ജെ ജോസഫ്. ഏത് സീറ്റെന്ന് പാർട്ടി തീരുമാനിക്കും. ഏത് സീറ്റിൽ മത്സരിച്ചാലും ജയിക്കുമെന്ന് ഉറപ്പുണ്ട്. കേരള കോൺഗ്രസിന് കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണം. ആവശ്യങ്ങൾ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് തൊടുപുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫിന്‍റെ സീറ്റ് വിഭജന ചർച്ച നാളെ നടക്കാനാരിക്കെയാണ് ജോസഫ് കടുത്ത നിലപാടുമായി രംഗത്തെത്തിയത്.
നേരത്തെ കേരള കോൺഗ്രസിന് കോട്ടയത്തിന് പുറമെ ഇടുക്കിയെ ചാലക്കുടിയോ വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഈ ആവശ്യം തള്ളിയിരുന്നു. പാർട്ടിക്ക് ലഭിക്കുന്ന ഏക സീറ്റായ കോട്ടയത്ത് മത്സരിക്കാൻ താൽപര്യമുണ്ടെന്നാണ് ഇന്നത്തെ വാർത്താസമ്മേളനത്തിലൂടെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കെ.എം. മാണിയും മകനും ഇടതുമുന്നണിയിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ, അത് തടഞ്ഞ് പാർട്ടിയെ യു.ഡി.എഫിൽ ഉറപ്പിച്ചുനിർത്തിയത് താനാണ്. അതുകൊണ്ടുതന്നെ തനിക്ക് മത്സരിക്കാൻ സീറ്റ് നൽകേണ്ട ബാധ്യത കോൺഗ്രസിനും ലീഗിനും ഉണ്ടെന്നും ജോസഫ് പറയുന്നു.
advertisement
അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി നിഷ ജോസ് കെ മാണി രംഗത്തെത്തി. കോട്ടയത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിഷ തള്ളി. സ്ഥാനാർഥിയാകാൻ കഴിവും പരിചയവും ഉള്ളവർ പാർട്ടിയിൽ വേറെയുണ്ട്. കോട്ടയത്ത് ആര് സ്ഥാനാർഥിയായാലും പിന്തുണയ്ക്കുമെന്നും നിഷ ജോസ് കെ മാണി പറഞ്ഞു. മത്സരിക്കാൻ താൽപര്യമുണ്ടെന്ന ജോസഫിന്‍റെ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നിഷ രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2019 12:51 PM IST


