സ്കൂളുകളിലെ പാദപൂജ ഞെട്ടിക്കുന്നത്; സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്ന് വി ശിവൻകുട്ടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇത്തരം കാര്യങ്ങൾ ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണെന്നും കുറ്റക്കാർ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രി
ചില സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങൾ ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി.മാനസിക പീഡനത്തിന്റെ പരിധിയിൽ വരുന്നതാണ് ഇത്തരം കാര്യങ്ങൾ. സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്നും കുറ്റക്കാർ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗുരുപൂര്‍ണിമദിനത്തില്‍ വിവിധ സ്കൂളുകളിൽ വിദ്യർത്ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ കാൽ കഴുകിച്ച് പാദപൂജ ചെയ്യിപ്പിച്ച സംഭവം വിവാദമായിരിന്നു.
ഗുരുപൂജയെ ആനുകൂലിച്ച് സംസാരിച്ച ഗവർണർ രാജേന്ദ്ര ആർലേക്കറിനും മന്ത്രി മറുപടി നൽകി. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ തകർക്കുന്ന സമീപനമാണ് ഗവർണറുടേതെന്ന് അദ്ദേഹം പറഞ്ഞു.ഭാരതീയ സംസ്കാരത്തിൽ എവിടെയാണ് കാല് കഴുകിപ്പിക്കാൻ പറഞ്ഞിട്ടുള്ളതെന്നും മന്ത്രി ചോദിച്ചു.ആർഎസ്എസ് അജണ്ടയാണ് ഗവർണറുടെ വാക്കുകളിലൂടെ പുറത്ത് വന്നത്. ചരിത്രത്തെ വളച്ചൊടിക്കലും അനാചാരങ്ങൾ തിരികെ കൊണ്ടുവരികയുമാണ് ആർഎസ്എസ് നയം. കാല് കഴുകിപ്പിക്കൽ നീചമായ നടപടിയാണെന്നും കേരളത്തിൽ കുട്ടികളെക്കൊണ്ട് കാൽ കഴുകിപ്പിക്കില്ലെന്നും സ്കൂളുകൾക്ക് ഇത് സംബന്ധിച്ചി നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ബാലഗോകുലത്തിന്‍റെ പരിപാടിയിൽ സംസാരിക്കവെ ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗംമാണെന്നും അതില്‍ തെറ്റില്ലെന്നും സംസ്‌കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നതെന്നും ഗവർണർ ആർലേക്കർ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 13, 2025 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂളുകളിലെ പാദപൂജ ഞെട്ടിക്കുന്നത്; സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്ന് വി ശിവൻകുട്ടി