മൂന്നാർ: ആക്രമണ വാസന വെടിഞ്ഞ് മൂന്നാറിലെ പടയപ്പ എന്ന കാട്ടുകൊമ്പൻ. റോഡിൽ ഇറങ്ങി വാഹനങ്ങൾക്ക് നേരെയും ടൗണിലെ കടകൾക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടിരുന്ന പടയപ്പ ഇപ്പോൾ മര്യാദക്കാരനാണ്. മൂന്നാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് കൈയ്യടക്കിയതോടെയാണ് പടയപ്പയുടെ ഈ സ്വഭാവ മാറ്റം.
ഏതാനും നാളുകള്‍ക്കു മുമ്പു വരെ മൂന്നാർ – ഉദുമൽപേട്ട അന്തര്‍സംസ്ഥാന പാതയില്‍ ഓടുന്ന വാഹനങ്ങൾക്കു നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു പടയപ്പ എന്ന കാട്ടാന. കഴിഞ്ഞ രണ്ടാഴ്ചയായി ആക്രമണ രീതി ഉപേക്ഷിച്ച് പടയപ്പ ശാന്തനായത് പ്രദേശവാസികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
മൂന്നാര്‍ പഞ്ചായത്തിന്റെ മാലിന്യസംസ്ക്കരണ പ്ലാന്‍റിലെ നിത്യസന്ദർശകനായതോടെയാണ് പടയപ്പ മര്യാദരാമനായി മാറിയത്. മൂന്നാര്‍ മാർക്കറ്റിൽ നിന്നുള്ള കേടായ പച്ചക്കറികള്‍ മാലിന്യ പ്ലാന്റിൽ എത്തുന്നുണ്ട്. ഇത് ഭക്ഷിക്കാൻ തുടങ്ങിയതോടെ ടൗണിലും, റോഡിലും പട്ടയപ്പയെ കാണാതായി.
ഇപ്പോൾ പടയപ്പയുടെ താവളം മാലിന്യ സംസ്ക്കരണ പ്ലാന്റാണ്. അതേസമയം സ്ഥിരമായി അഴുകിയ മാലിന്യങ്ങൾ ഭക്ഷിക്കുന്നത് പടയപ്പക്ക് അരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്ന് വന്യജീവി വിഭാഗത്തിനും ആശങ്കയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Idukki, Padayappa, Wild Elephant