മത്സരിക്കുമെന്ന സൂചന നൽകി പത്മജ വേണുഗോപാൽ; തൃശ്ശൂരുമായി വൈകാരിക അടുപ്പം

Last Updated:

വട്ടിയൂർക്കാവ് മണ്ഡലത്തിൽ തൻറെ പേര് പറഞ്ഞു കേൾക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും തൃശ്ശൂരമായി വൈകാരിക അടുപ്പമുണ്ടെന്ന് പത്മജ

കൊച്ചി: തെരഞ്ഞെടുപ്പ് മത്സരവേദിയിൽ താൻ ഉണ്ടാകുമെന്ന് വ്യക്തമായ സൂചന നൽകി പത്മജാ വേണുഗോപാൽ. തൻറെ സഹോദരൻ കെ മുരളീധരൻ എംഎൽഎ ആയിരുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ തൻറെ പേര് പറഞ്ഞു കേൾക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും തനിക്ക് അതിലും ബന്ധമുള്ള സ്ഥലം തൃശ്ശൂരാണെന്നും പത്മജ പറഞ്ഞു.
വട്ടിയൂർക്കാവിൽ കോൺഗ്രസിന്റെ തുടർച്ചയുണ്ടാകും. കെ മുരളീധരൻ അവിടെ നിരവധി വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മത്സരിക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. എല്ലായിടവും തനിക്ക് ഒരു പോലെയാണ്. പക്ഷെ തൃശ്ശൂരമായി ഒരു വൈകാരിക അടുപ്പമുണ്ട്. എന്നാൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.
താൻ മത്സര രംഗത്തേക്ക് വരുന്നതിനെക്കുറിച്ചും വിമർശനങ്ങൾ ഉണ്ടാകാം. എന്നാൽ വിമർശനങ്ങളെയും അപവാദങ്ങളെയും ഭയക്കുന്നില്ല. കരുണകാരന്റെ മകൾ എന്നത് കൊണ്ടു മാത്രം പണ്ടും വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. അന്ന് അതെല്ലാം അവഗണിച്ചു മുന്നോട്ടു പോയിട്ടുണ്ട്. ഇന്ന് തന്നെ അതൊട്ടും ബാധിക്കില്ലെന്നും അവർ വ്യക്തമാക്കി. പാർട്ടിയിൽ വിമർശനങ്ങൾ നല്ലതാണ്. പക്ഷെ അത് പറയേണ്ടിടത്തു മാത്രം പറയണം. പരസ്യമായി വെറുതെ വിമർശിച്ചു നടന്നിട്ട് കാര്യമില്ലെന്നും പത്മജ പറഞ്ഞു.
advertisement
You may also like:രമേശ്‌ പിഷാരടി സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പെന്ന് ധർമജൻ ബോൾഗാട്ടി
യുവ നേതാക്കൾ കോൺഗ്രസിന്റെ കരുത്താണ്. പക്ഷെ പ്രായമായ നേതാക്കളെ ഒഴിവാക്കാനാവില്ല. അവരുടെ അനുഭവ പരിചയം വലുതാണ്. മുതിർന്ന നേതാക്കളെ കണക്കിലെടുത്തു കൊണ്ടേ മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ .
You may also like:മത്സ്യബന്ധനത്തിന് US കമ്പനി: മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്ന് മന്ത്രി
കോൺഗ്രസിലേക്ക് സിനിമ താരങ്ങൾ അല്ല, ആര് വന്നാലും പാർട്ടിക്ക് ഗുണം ചെയ്യും. താരങ്ങൾ കൂടുതൽ ബന്ധമുള്ളവരാണ്. അവരുടെ വരവ് കൂടുതൽ പേർ അറിയും. അതും നല്ലതാണ്. മികച്ച സാധ്യതയാണ് കോൺഗ്രസിനും യു ഡി എഫിനും ഇപ്പോഴുള്ളത്. എല്ലാ മേഖലകളിലും അസംതൃപ്തി മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ട് യു ഡി എഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
advertisement
സർക്കാരിന്റെ പി ആർ ജോലി മാത്രമാണ് ഇവിടെ നടക്കുന്നത്. സർക്കാർ പരസ്യങ്ങളിൽ കുട്ടികളെ പോലും വെറുതെ വിടുന്നില്ല. ജനങ്ങളുടെ നികുതിപ്പണം ആണ് സർക്കാർ പരസ്യം ചെയ്തു ധൂർത്തടിക്കുന്നത്. സർക്കാർ നല്കുന്ന കിറ്റു കൊണ്ട് കേരളത്തിലെ ജനങ്ങളെ പറ്റിക്കാനാവില്ല. സാമൂഹ്യ പെൻഷനുകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തും നല്കിയുട്ടുണ്ടെന്നും പത്മജ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മത്സരിക്കുമെന്ന സൂചന നൽകി പത്മജ വേണുഗോപാൽ; തൃശ്ശൂരുമായി വൈകാരിക അടുപ്പം
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement