ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് ഇല്ലെങ്കില്‍ വന്ദേഭാരത് ട്രെയിന്‍ തടയുമെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി
- Published by:Arun krishna
- news18-malayalam
Last Updated:
ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സ്റ്റോപ്പ് അനുവദിക്കാതിരുന്നാല്‍, 25-ന് പ്രധാനമന്ത്രി പച്ചക്കൊടി കാണിക്കുന്ന ട്രെയിനിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ലെങ്കില്‍ അവിടെ ചുവപ്പുകൊടി കാണിക്കുമെന്ന് വി.കെ. ശ്രീകണ്ഠന്‍ മുന്നറിയിപ്പ് നല്‍കി
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍. വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 25 ന് ഷൊർണൂരിൽ ട്രെയിൻ തന്നെ തടയാനാണ് തീരുമാനം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ ജങ്ഷനാണ് ഷൊര്‍ണൂര്‍. പാലക്കാട് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ കഴിയുന്ന ഏക സ്റ്റേഷനും ഷൊര്‍ണൂരാണ്. ഇവിടെ സ്റ്റോപ്പ് അനുവദിക്കാന്‍ സാങ്കേതികമായ തടസ്സങ്ങളില്ല. മൂന്ന് ജില്ലയിലെ ജനങ്ങള്‍ക്ക് സമീപിക്കാവുന്ന ഹബ്ബാണ് ഷൊര്‍ണൂര്‍ ജങ്ഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സ്റ്റോപ്പ് അനുവദിക്കാതിരുന്നാല്‍, 25-ന് പ്രധാനമന്ത്രി പച്ചക്കൊടി കാണിക്കുന്ന ട്രെയിനിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ലെങ്കില്‍ അവിടെ ചുവപ്പുകൊടി കാണിക്കുമെന്ന് വി.കെ. ശ്രീകണ്ഠന്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷൊർണൂർ ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിക്കാത്തതിന് റെയിൽവേ ഉന്നയിച്ച കാരണം വേഗതയെ ബാധിക്കുമെന്നാണ്. ട്രയൽ റൺ നടത്തിയപ്പോൾ തന്നെ വള്ളത്തോൾ നഗർ മുതൽ കാരക്കാട് വരെ 15 കി. മീ. വേഗതയിലാണ് ട്രെയിനിന് പോകാൻ കഴിഞ്ഞുള്ളൂ.
advertisement
അതിനാൽ വേഗത കുറയുന്നുവെന്ന കാരണം അംഗീകരിക്കാൻ ആവില്ലെന്ന് എം പി ചൂണ്ടിക്കാട്ടി. സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും, റെയിൽവേ ബോർഡ് ചെയർമാനും, ജനറൽ മാനേജർക്കും വി.കെ ശ്രീകണ്ഠൻ എംപി കത്ത് അയച്ചിരുന്നു. സ്‌റ്റോപ്പ് വേണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചത് റെയില്‍വേ ഗൗരവപൂര്‍വ്വം പരിഗണിക്കുന്നുണ്ട് എന്ന അറിയിപ്പാണ് ലഭിച്ചത്. സ്റ്റോപ്പ് അനുവദിക്കുന്നതിന് അനുകൂലമായ ഫീസിബിലിറ്റി റിപ്പോര്‍ട്ടാണ് റെയില്‍വേക്ക് ലഭിച്ചിരിക്കുന്നത്. അനുവദിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
April 21, 2023 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് ഇല്ലെങ്കില്‍ വന്ദേഭാരത് ട്രെയിന്‍ തടയുമെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി