കോട്ടയത്ത് കുറുനരിയുടെ കടിയേറ്റ പഞ്ചായത്ത് മെമ്പർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Last Updated:

ആക്രമണത്തെ തുടർന്ന് കാലിനും, കൈക്കും സാരമായി പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയായ മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തിന് നേരെ കുറുനരിയുടെ ആക്രമണം. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനെയാണ് കുറുനരി ആക്രമിച്ചത്. ഇന്ന് പുലർച്ചെ റബ്ബർ വെട്ടാൻ  പുറത്തിറങ്ങിയപ്പോഴാണ് സംഭവം.
ആക്രമണത്തെ തുടർന്ന് കാലിനും, കൈക്കും സാരമായി പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികളെയും കുറുനരി ആക്രമിക്കാൻ ശ്രമിച്ചു. അക്രമാസക്തനായ കുറുനരിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്‍റെ ഭാഗമാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് കുറുനരിയുടെ കടിയേറ്റ പഞ്ചായത്ത് മെമ്പർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement