COVID 19| തൃശൂരിൽ രോഗിയുമായി ഇടപെട്ട പഞ്ചായത്ത് അംഗങ്ങൾ നിരീക്ഷണത്തിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
ഖത്തറില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശിയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്
തൃശൂർ: തൃശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗിയുമായി ഇടപെട്ട ഇടപെട്ട രണ്ട് പഞ്ചായത്ത് അംഗങ്ങൾ നിരീക്ഷണത്തിൽ. ഇവരുൾപ്പെടെ 2000 ത്തിനും 3000ത്തിനും ഇടയിലുള്ളവർ രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായാണ് വിവരം.
തൃശൂരിലെ രോഗിയുടെ സഞ്ചാരപാതയെക്കുറിച്ച് റൂട്ട്മാപ്പ് ഇന്ന് പുറത്തിറക്കും. രോഗി ഷോപ്പിംഗ് മാളുകൾ സന്ദർശിച്ചിട്ടുണ്ട്. വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തിരുന്നു. ഇവരെയെല്ലാം കണ്ടെത്തും. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
ഖത്തറില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശിയായ 21കാരനിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 16 ആയി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 13, 2020 8:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| തൃശൂരിൽ രോഗിയുമായി ഇടപെട്ട പഞ്ചായത്ത് അംഗങ്ങൾ നിരീക്ഷണത്തിൽ