• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George| മുഖ്യമന്ത്രിയും കുടുംബവും കള്ളക്കടത്ത് നടത്തിയതിന് താൻ എന്ത് തെറ്റ് ചെയ്തു?; പിണറായിക്കെതിരെ ജനകീയ പ്രതികാരം ചെയ്യും: പിസി ജോർജ്

PC George| മുഖ്യമന്ത്രിയും കുടുംബവും കള്ളക്കടത്ത് നടത്തിയതിന് താൻ എന്ത് തെറ്റ് ചെയ്തു?; പിണറായിക്കെതിരെ ജനകീയ പ്രതികാരം ചെയ്യും: പിസി ജോർജ്

പിണറായിക്ക് വട്ടിളകിയിരിക്കുകയാണ്. അധികാരം പോകുമോ ന്ന പേടിയാണ്.

പി.സി. ജോർജ്

പി.സി. ജോർജ്

  • Share this:
    തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നൽകിയ പരാതിയിൽ രജിസ്ടർ ചെയ്ത ഗൂഡാലോചന കേസിൽ പി സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായി. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. പിണറായിക്ക് അധികാരം പോകുമോയെന്ന പേടിയാണെന്നും നിരന്തരം തനിക്കെതിരെ കേസെടുക്കുകയാണെന്നും പി സി ജോർജ് പറഞ്ഞു. 7 തവണ എം.എൽ.എ ആയ തന്റെ മുഴുവൻ സ്വത്തുക്കളും പിണറായിക്ക് നൽകാം. പിണറായിയുടെ സ്വത്തിന്റെ നാലിലൊരു ഭാഗം പോലും തനിക്കില്ലെന്നും പിസി ജോർജ് പറഞ്ഞു.

    മുഖ്യമന്ത്രിയും കുടുംബവും കള്ളക്കടത്തു നടത്തിയതിനു താൻ എന്ത് തെറ്റ് ചെയ്തുവെന്നും പിസി ജോർജ് ചോദിച്ചു. ലാവ്‌ലിൻ കേസ് വന്നാൽ പിണറായി അകത്താകും. പിണറായിക്കെതിരെ പ്രതികാരം ചെയ്യും. മാന്യമായി ജനങ്ങളെ അണിനിർത്തി ജനകീയമായിട്ടിരിക്കും പ്രതികാരം ചെയ്യുക.

    Also Read-AKG സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍ ; ചോദ്യം ചെയ്യുന്നു

    സരിതയുടെ രഹസ്യ മൊഴിയിൽ പേടിയില്ലെന്നും പിസി ജോർജ്. കണ്ടിട്ടുള്ള നേതാക്കളിൽ ഏറ്റവും മാന്യൻ താൻ ആണെന്ന് സരിത മുൻപ് പറഞ്ഞിട്ടുണ്ട്. സരിതയെ പോലെയുള്ള ഒരാൾ പറയുന്നതിനെക്കുറിച്ച് ചോദിക്കുന്നത് തന്നെ ശരിയല്ല. സരിതയ്ക്ക് മറുപടി ഇല്ല.

    പിണറായിക്ക് വട്ടിളകിയിരിക്കുകയാണ്. അധികാരം പോകുമോ ന്ന പേടിയാണ്. നിരന്തരം തനിക്കെതിരെ കേസെടുക്കുന്നുവെന്നും പിസി ജോർജ് പറഞ്ഞു.

    മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്കെതിരെ സ്വപ്ന വെളിപ്പെടുത്തൽ നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് കെ ടി ജലീൽ പരാതി നൽകിയത്. സ്വപ്ന സുരേഷ്, പി സി ജോർജ് എന്നിവരാണ് കേസിലെ പ്രതികൾ.

    സ്വപ്നയെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം കൻറോൺമെൻറ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈം ബ്രാഞ്ച് എസ് പി. എസ് മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
    Published by:Naseeba TC
    First published: