നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാർഷിക ഉൽപ്പന്നങ്ങൾക്കായി ഓൺലൈൻ വിപണി വരുന്നു

  കാർഷിക ഉൽപ്പന്നങ്ങൾക്കായി ഓൺലൈൻ വിപണി വരുന്നു

  കർഷകർക്ക് അവരുടെ വിഭവങ്ങൾക്ക് ന്യായവില ഉറപ്പാക്കുവാൻ വേണ്ടി പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് ആരംഭിച്ചതാണ് ഓൺലൈൻ കാർഷിക വിപണി

  pc george mla

  pc george mla

  • Share this:
   പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കർഷകർക്ക് അവരുടെ വിഭവങ്ങൾക്ക് ന്യായവില ഉറപ്പാക്കുവാൻ വേണ്ടി പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് ആരംഭിച്ചതാണ് ഓൺലൈൻ കാർഷിക വിപണി. കോവിഡ് മൂലം പ്രതിസന്ധിയിലായ നിരവധി കർഷകർക്ക് പൂഞ്ഞാർ കാർഷിക വിപണി എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് ഒരു കൈത്താങ്ങായിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ വിപണി പൂർണ സജ്ജമാകുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

   എന്താണ് ഓൺലൈൻ കാർഷിക വിപണി

   പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കർഷകർക്ക് അവരുടെ വിളകളും, മൂല്യ വർധിത ഉത്പന്നങ്ങളും ന്യായമായ വിലയ്ക്ക് ഇടനിലക്കാരില്ലാതെ വീടുകളിലിരുന്ന് തന്നെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് പൂഞ്ഞാർ കാർഷിക വിപണി ഗ്രൂപ്പിന്‍റെ ലക്ഷ്യം.

   കൃഷി വകുപ്പുമായി സഹകരിച്ചു നല്ലയിനം വിത്തുകൾ കർഷകരിൽ എത്തിക്കുക, കൃഷി വകുപ്പും, സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു ന്യായമായ വിലയ്ക്ക് വളം ലഭ്യമാക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് ഇതിലൂടെ നടപ്പാക്കുന്നത്.

   കൃഷി ഭവൻ, സഹകരണ ബാങ്കുകൾ, വിപണന കേന്ദ്രങ്ങൾ ഗ്രിഡ് സംവിധാനത്തിൽ, ഓൺലൈൻ വിപണനം, സംഭരണം, വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ മുതലായ എല്ലാ മേഖലകളെയും കോർത്തിണക്കി ഭക്ഷ്യ വിളകൾ, വിത്തുകൾ, ഗുണമേന്മയുള്ള തൈകൾ, മൂല്യ വർധിത കാർഷിക ഉത്പന്നങ്ങൾ തുടങ്ങി തൊടിയിലെ വന്മരങ്ങൾ വരെ വിൽക്കാൻ ഓരോ പഞ്ചായത്തിലും വിപണന കേന്ദ്രവും, സഹായ സംഘവും അങ്ങനെ മാതൃകാപരമായ നിരവധി കാര്യങ്ങളാണ് അംഗങ്ങൾ നടപ്പാക്കാനുദ്ദേശിക്കുന്നത്.
   You may also like:COVID 19| ഒക്ടോബറോടെ വാക്സിസിനുകൾ ലഭ്യമാക്കുമെന്ന അവകാശവാദവുമായി അമേരിക്കൻ കമ്പനി [NEWS]ഡൽഹി തെരുവിൽ കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി [NEWS]സംസ്ഥാനത്ത് കോടതികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും; മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി [NEWS]
   ഓൺലൈൻ കാർഷിക വിപണിയെക്കുറിച്ച് PC ജോർജ് MLA

   പൂഞ്ഞാർ കാർഷിക വിപണിയെന്ന നമ്മുടെ സംരംഭത്തിന് നിങ്ങൾ നൽകിയ വിലയേറിയ പിന്തുണയ്ക്ക് ഒരായിരം നന്ദി.

   ഇതൊരു വമ്പിച്ച ജനകീയ കാർഷിക മുന്നേറ്റമായി മാറാൻ നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ ആവശ്യമാണ്.
   ഈ കോവിഡ് പ്രതിസന്ധിയിൽ നമ്മളിൽ ഒരു കർഷകനും വീണു പോവാതിരിയ്ക്കാൻ രാഷ്ട്രീയവും മതവും പ്രാദേശിക വാദങ്ങളുമൊക്കെ മറന്നു നമ്മൾ എല്ലാവരും ഒന്നിച്ചു നിൽക്കണം.

   നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സുഹൃത്തുക്കളെ ഈ ഗ്രൂപിലേയ്ക് ആഡ് ചെയ്യണം. കുറെയേറെ കർഷകരും , ഉപഭോക്താക്കളും ഗ്രൂപ്പിൽ ഉണ്ടെങ്കിൽ മാത്രവേ ഇതൊരു വിജയമാക്കാൻ നമ്മൾക്ക് സാധിക്കുകയൊള്ളു.

   കർഷകർ ഒരു മടിയും വിചാരിക്കാതെ നിങ്ങളുടെ ഉത്പന്നങ്ങൾ ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം.

   പോസ്റ്റ് ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം

   *വില്പനയ്ക്കുള്ള പോസ്റ്റുകളിൽ പഞ്ചായത്തും സ്ഥലവും തീയതിയും നിർബന്ധമായി ചേർക്കുക.
   അമ്പതു രൂപയുടെ പച്ചക്കറി വാങ്ങാൻ നാല്പതു രൂപ വണ്ടിക്കൂലി കളയാൻ പറ്റില്ലല്ലോ.

   *കൃഷി അറിവ് പോസ്റ്റുകൾ ,കൃഷി ഇടത്തിന്റെ ഫോട്ടോകൾ ഒക്കെ പോസ്റ്റ് ചെയ്താൽ ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യത്തിൽ നിന്ന് നാം അകലും.

   * പിന്നെ ഇതിൽ ഒരുമാതിരി മറ്റേ രാഷ്ട്രീയം അല്ലെങ്കിൽ വർഗീയത പറയാൻ വന്നാൽ അപ്പോൾ തന്നെ പുറത്താക്കും.

   * മറ്റ്‌ എന്തെങ്കിലും ഉണ്ടെങ്കിൽ അഡ്മിൻ പാനൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും

   * നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അന്നൗൺസ്‌മെന്റിൽ കമന്റ് ചെയുക

   ഇങ്ങനെ നിബന്ധനകൾ ഇല്ലെങ്കിൽ ഏതൊരു കൃഷി ഗ്രൂപ് പോലെയാവും ഇതും.നമ്മുടെ പ്രധാന ഉദ്ദേശം കര്ഷകന് ഒരു വിപണി ഒരുക്കുകയാണ്.
   എല്ലാവരും സഹകരിക്കുക.

   ഓൺലൈൻ കാർഷിക വിപണിയെക്കുറിച്ചുള്ള മുരളി തുമ്മാരുകുടിയുടെ ലേഖനത്തിന്റെ പൂർണരൂപം

   ശ്രീ. പി സി ജോർജ്ജ് എം എൽ എ എവിടെയാണ്?

   “ശ്രീ കെ എം മാണി പാലാ നിയോജകമണ്ഡലം നോക്കുന്ന പോലെ വേറെ ആരെങ്കിലുമുണ്ടോ?”
   ഞാൻ ഒരിക്കൽ എന്റെ ബന്ധുവും സുഹൃത്തുമായ വിഷ്ണുവിനോട് ചോദിച്ചു.
   “ചേട്ടാ, മണ്ഡലം നോക്കുന്ന കാര്യം അറിയണമെങ്കിൽ പൂഞ്ഞാറിൽ പോയി നോക്കണം. അവിടുത്തെ ഓരോ വീട്ടുകാരേയും പി സി ജോർജ് അറിയും, അവരുടെ ഏതൊരാവശ്യത്തിനും ആൾ മുന്നിൽ ഉണ്ടാവുകയും ചെയ്യും.”

   നേരിട്ട് ഒട്ടും പരിചയമുള്ള ആളല്ല ശ്രീ. പി സി ജോർജ്ജ്. അതുകൊണ്ട് തന്നെ ഇതെന്നെ അതിശയിപ്പിച്ചു. പിന്നീട് അദ്ദേഹം പൂഞ്ഞാറിൽ സ്വതന്ത്രനായി നിന്നപ്പോൾ ജയിക്കുമെന്ന് മിക്കവരും പ്രതീക്ഷച്ചില്ല, പക്ഷെ വിഷ്ണുവിന് ഒരു സംശയവും ഉണ്ടായിരുന്നില്ല.
   സാധാരണ ഏതൊരു സമയത്തും മാധ്യമങ്ങളിലും ടി വി ചർച്ചകളിലും നിറഞ്ഞു നിൽക്കുന്ന നേതാവാണ് അദ്ദേഹം. ഈ കൊറോണക്കാലത്ത് അദ്ദേഹം എന്ത് ചെയ്യുകയാണെന്ന് ഞാൻ അടുത്ത ദിവസം ചിന്തിച്ചതേ ഉള്ളൂ.

   ഇന്ന് രാവിലെ പൂഞ്ഞാറിലെ കാർഷിക വിപണി എന്നൊരു ഫേസ്ബുക്ക് ഗ്രൂപ്പുമായി അദ്ദേഹത്തെ ഫേസ്ബുക്കിൽ കണ്ടു. അതിശയവും ബഹുമാനവും തോന്നി.

   ഗ്രൂപ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ
   * പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കർഷകർക്ക് അവരുടെ വിളകളും, മൂല്യവർദ്ധിത ഉത്പന്നങ്ങളും ന്യായമായ വിലയ്ക്ക് ഇടനിലക്കാരില്ലാതെ നാട്ടിലെ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുക.
   * നമ്മുടെ നാടിനു ചേരുന്ന നൂതന കൃഷി രീതികളും വിളകളും പരിചയപ്പെടുത്തുക.
   * കൃഷി വകുപ്പുമായി സഹകരിച്ച് നല്ലയിനം വിത്തുകൾ കർഷകരിൽ എത്തിക്കുക.
   * കൃഷി വകുപ്പും സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് ന്യായമായ വിലയ്ക്ക് വളം ലഭ്യമാക്കുക.

   മുന്നേ തന്നെ നടുവൊടിഞ്ഞിരിക്കുന്നവരാണ് കേരളത്തിലെ കർഷകർ. പരന്പരാഗത കൃഷിക്ക് ഇനി കേരളത്തിൽ വലിയ ഭാവി ഇല്ല എന്നും ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ നൂതന രീതികൾ കൊണ്ട് വരിക എന്നത് തന്നെയാണ് ഭാവിക്ക് വേണ്ടത്. പെട്ടെന്ന് ഉണ്ടായ ലോക്ക് ഡൌൺ മൂലം കേരളത്തിലെ കർഷകർ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കാലമാണ്. വിളകളും കന്പോളവുമായി ബന്ധിപ്പിക്കാൻ പറ്റുന്നില്ല, സംഭരിച്ചു ശേഖരിച്ചു വക്കാനുള്ള സൗകര്യങ്ങൾ ഇല്ല. ഒരു ഭാഗത്ത് ആളുകൾ നല്ല പച്ചക്കറി കിട്ടാതെ, അല്ലെങ്കിൽ കൂടിയ വില കൊടുത്ത് വാങ്ങേണ്ടി വരുന്പോൾ മറു വശത്ത് കർഷകർ അവരുടെ വിളകൾ വാങ്ങാൻ ആളില്ലാതെ കഷ്ടപ്പെടുന്നു. ഇതിന് ഇപ്പോൾ പരിഹാരം കണ്ടേ പറ്റൂ. കോൾഡ് സ്റ്റോറേജ് ഉണ്ടാക്കാം, ഹൈഡ്രോപോണിക്സ് നടത്താം, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാം എന്നതൊക്കെ ശരിയാണ്, പക്ഷെ അതിന് സമയം വേണം. ഇവിടെ, ഇപ്പോൾ, ഇന്ന് ആണ് ആക്ഷൻ വേണ്ടത്.

   ഈ സാഹചര്യത്തിൽ സമൂഹ മാധ്യമത്തിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗിച്ച് പൂഞ്ഞാറിലെ കർഷകരെ സഹായിക്കാൻ ശ്രീ. പി സി ജോർജ്ജ് നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണ്, മറ്റു കാർഷിക പ്രാധാന്യമുള്ള മണ്ഡലങ്ങളിൽ ഉള്ളവർ അനുകരിക്കേണ്ടതും. ഇത് ഈ കോവിഡ് കാലത്തെ ഏറ്റവും ഉത്തമമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഒന്നാണ്.
   First published:
   )}