ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ എന്തുവിലകൊടുത്തും തടയും: പി.സി ജോര്‍ജ്
Last Updated:
എരുമേലി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നു പി.സി.ജോര്‍ജ് എംഎല്‍എ.
തന്റെ നിയമസഭാ മണ്ഡല പരിധിയിലൂടെ യുവതികള്‍ ശബരിമലയിലേക്കു കടന്നുപോകാന്‍ അനുവദിക്കില്ല. പൊലീസ് ഇടപെട്ടാലും എന്തുവില കൊടുത്തും അവരെ തടയുമെന്നും ജോര്‍ജ് പറഞ്ഞു. വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു ജോര്‍ജ്.
ആര്‍ക്കും ഏതവസരത്തിലും കുതിര കയറാനുള്ളതല്ല ഹൈന്ദവരുടെ വിശ്വാസാചാരങ്ങള്‍. എന്തും സഹിക്കുന്നവരാണു ഹിന്ദു ഭക്തരെന്ന ധാരണയില്‍നിന്നാണ് അയ്യപ്പ ചൈതന്യത്തിനു നേര്‍ക്കും വെല്ലുവിളി ഉയരുന്നത്. ഇതനുവദിക്കാനാവില്ലെന്നും ജോര്‍ജ് പറഞ്ഞു.
advertisement
വിശ്വാസ സംരക്ഷണ സത്യഗ്രഹം പന്തളം കൊട്ടാര പ്രതിനിധി മൂലംശശികുമാര് വര്‍മ ഉദ്ഘാടനം ചെയ്തു. കണ്ഠര് മോഹനര്, രാഹുല്‍ ഈശ്വര്‍, പൂഞ്ഞാര്‍ കോവിലകം പൂരംനാള്‍ ഉഷ വര്‍മ, ക്നാനായ സഭ റാന്നി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി.രാമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 8:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ എന്തുവിലകൊടുത്തും തടയും: പി.സി ജോര്‍ജ്