ജയം എന്റേതും;വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം എംഎൽഎ ഓഫീസിൽ രാഹുൽ മാങ്കൂട്ടത്തിൽ

Last Updated:

ബലാത്സം​ഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പാലക്കാട് ​ന​ഗരസഭയിലെ കുന്നത്തൂർമേട് ബുത്തിൽ വോട്ട് ചെയ്യാൻ എത്തിയിരുന്നു

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം എംഎൽഎ ഓഫീസിൽ ആഹ്ളാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ന​ഗരസഭയിലെ കുന്നത്തൂർമേട് വാർഡിൽ ജയിച്ച പ്രശോഭ് വത്സൻ, കേനാത്ത്പറമ്പിൽ നിന്ന് ജയിച്ച മോഹൻ ബാബു, 41ാം വാർഡിൽ ജയിച്ച പിഎസ് വിപിൻ എന്നിവക്കൊപ്പമാണ് പാലക്കാട്ടെ എംഎൽഎ ഓഫീസിൽവച്ച് രാഹുൽ സന്തോഷം പങ്കുവച്ചത്. മൂന്ന് പേരെയും ആശ്ലേഷിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ അഭിനന്ദനം അറിയിച്ചത്.
താനും ഇവിടുത്തെ ഒരു വോട്ടർ ആണെന്നും ജയം തന്‍റേത് കൂടിയാണെന്നും രാഹുൽപ്രതികരിച്ചു.ബലാത്സം​ഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പാലക്കാട് ​ന​ഗരസഭയിലെ കുന്നത്തൂർമേട് ബുത്തിൽ വോട്ട് ചെയ്യാൻ എത്തിയിരുന്നു. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമായിരുന്നു രാഹുൽ പുറത്തെത്തിയത്. കുന്നത്തൂർമേട് വാർഡിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് വത്സൻ എട്ട് വോട്ടിന് ജയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജയം എന്റേതും;വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം എംഎൽഎ ഓഫീസിൽ രാഹുൽ മാങ്കൂട്ടത്തിൽ
Next Article
advertisement
Kerala Local Body Election Results: തദ്ദേശപ്പോരിൽ വീണവര്‍
Kerala Local Body Election Results: തദ്ദേശപ്പോരിൽ വീണവര്‍
  • തദ്ദേശ തിരഞ്ഞെടുപ്പിൽ മുൻ എംഎൽഎമാരടക്കം നിരവധി പ്രമുഖർ പരാജയപ്പെട്ടത് ശ്രദ്ധേയമായി.

  • ഇ എം അഗസ്തി, എ വി ഗോപിനാഥ്, ലതിക സുഭാഷ്, പത്മിനി തോമസ് തുടങ്ങിയവർക്ക് പരാജയം നേരിട്ടു.

  • കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം നഗരസഭകളിൽ പ്രമുഖർ തോറ്റപ്പോൾ യുഡിഎഫ് നേട്ടം നേടി.

View All
advertisement