PC George | മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് പിസി ജോര്‍ജിന്റൈ ഭാര്യ; രൂക്ഷമായി പ്രതികരിച്ച് കുടുംബം
PC George | മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് പിസി ജോര്‍ജിന്റൈ ഭാര്യ; രൂക്ഷമായി പ്രതികരിച്ച് കുടുംബം
മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യം തനിക്കുണ്ടെന്നും എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടങ്കില്‍ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോര്‍ജ്
Last Updated :
Share this:
കോട്ടയം: പീഡന പരാതി കെട്ടിച്ചമച്ചതെന്ന് പിസി ജോര്‍ജിന്റെ കുടുംബം. മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഇതിന് പിന്നിലെന്ന് പിസി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജും മകന് ഷോണ്‍ ജോര്‍ജും മരുമകള്‍ പാര്‍വതി ഷോണും ആരോപിച്ചു. മുഖ്യമന്ത്രിക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടല്‍. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യം തനിക്കുണ്ടെന്നും എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടങ്കില്‍ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോര്‍ജ് പറഞ്ഞു.
പി.സി.യെ അറസ്റ്റ് ചെയ്തതില്‍ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയില്ലെന്ന് മകന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.ഇതിനപ്പുറവുമുള്ള തിരക്കഥകള്‍ നാട്ടില്‍ നടക്കും. പരാതിക്കാരി കൊടുത്ത പരാതികളുടെ അടിസ്ഥാനത്തില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കേരള നിയമസഭയില്‍ ക്വാറം തികയില്ലെന്നും ഷോണ്‍ പറഞ്ഞു.
പിണറായിയുടെ ഭാഗത്തുനിന്നാണ് ഈ നീക്കമെങ്കില്‍ അതൊരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് പി.സി. ജോര്‍ജിന്റെ മരുമകള്‍ പാര്‍വതി ഷോണ്‍. പിണറായിയുടെ ഭാഗത്തുനിന്നാണ് ഈ നീക്കമെങ്കില്‍ അതൊരു മുഖ്യമന്ത്രിയായ ആള്‍ക്ക് ചേര്‍ന്നതല്ല. വേറെ എന്തെല്ലാം കേസില്‍ പെടുത്താം. ഇത് കെട്ടിച്ചമച്ച കഥയാണെന്ന് എല്ലാവര്ക്കും അറിയാമെന്നും പാര്‍വതി പ്രതികരിച്ചു.
ഇന്ന് രാവിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരായതായിരുന്നു പിസി ജോര്‍ജ്. ഇതിനിടയിലാണ് പുതിയ കേസ് ചുമത്തപ്പട്ടതും അറസ്റ്റുണ്ടായതും.
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിസി ജോര്‍ജിനെതിരെ പുതിയ കേസെടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി പിസി ജോര്‍ജ് കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.